അനീഷ്യയുടെ ആത്മഹത്യയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ; രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നല്‍കണം

കൊല്ലം: പരവൂർ മുൻസിഫ് കോടതി എപിപി അനീഷ്യയുടെ ആത്മഹത്യയിൽ അന്വേഷണത്തിന് ഉത്തരവ്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണത്തെ തുടർന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജിയാണ് അഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡറയക്ടർ കെ ഷീബയ്ക്കാണ് അന്വേഷണ ചുമതല. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.

മേലുദ്യോഗസ്ഥനും മറ്റൊരു എപിപിയും പൊതുസഭയിൽ വച്ച് അപമാനിക്കുകയും ജോലി ചെയ്യാൻ തടസങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തെന്നാണ് പുറത്തുവന്ന അനീഷ്യയുടെ ശബ്‌ദസന്ദേശത്തിൽ ആരോപിക്കുന്നത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ശബ്‍ദരേഖയും അനീഷ്യയുടെ ഡയറിക്കുറിപ്പും കേന്ദ്രീകരിച്ചാണ് പരവൂർ പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.

കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾക്കിടയിൽ ജോലി ചെയ്യുമ്പോൾ ഈ സമ്മർദ്ദം കൂടി താങ്ങാൻ കഴിയുന്നില്ല. മാവേലിക്കര സെഷൻസ് കോടതിയിൽ ജഡ്‌ജിയായ ഭർത്താവിനോട്‌ ജോലിസ്ഥലത്ത് നേരിടുന്ന അവഗണന സംബന്ധിച്ച് പറഞ്ഞിരുന്നു. എന്നാൽ ജഡ്ജ് ആയതുകൊണ്ടുതന്നെ തന്റെ ഔദ്യോഗിക വിഷയങ്ങളിൽ ഇടപെട്ടാൽ ദുർവ്യാഖ്യാനം ചെയ്യുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. കഴിഞ്ഞദിവസമാണ് നെടുങ്ങോലത്തെ വീട്ടിൽ മരിച്ച നിലയിൽ അനീഷ്യയെ കണ്ടെത്തിയത്. നിയനടപടിയുമായി മുന്നോട്ട് പോകാൻ ഒരുങ്ങുന്ന കുടുംബത്തിന് കൊല്ലം ബാർ അസോസിയേഷൻ പിന്തുണ അറിയിച്ചിട്ടുണ്ട്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top