എഡിജിപി അജിത്കുമാറിനെതിരെ വിജലന്‍സ് അന്വേഷണത്തിനും ശുപാര്‍ശ; ഡിജിപി നേരിട്ട് മൊഴിയെടുക്കും

അനധികൃത സ്വത്ത് സമ്പാദനം അടക്കം പിവി അന്‍വര്‍ ഉന്നയിച്ച പരാതികളിലാണ് എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ഇത്തരമൊരു ശുപാര്‍ശ സര്‍ക്കാരിന് കൈമാറിയത്. ശുപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസിനാണ് നല്‍കിയത്. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

കവടിയാറില്‍ കോടികളുടെ ആഡംബര വീട് പണിയുന്നു, ഭാര്യാ സഹോദരന്റെ പേരില്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചു, സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തില്‍ നിന്നും പണം കൈപ്പറ്റി, തുടങ്ങി 5 ആരോപണങ്ങളാണ് അജിത്കുമാറിനെതിരെ അന്‍വര്‍ പരാതിയായി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡിജിപിയുടെ അന്വേഷണത്തിന് പുറമെയാണ് അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിനും നീക്കം നടക്കുന്നത്.

എഡിജിപിക്കെതിരായ ആരോപണങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി ഡോ.ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിലപാട് കടുപ്പിക്കുകയാണെന്നാണ് വിവരം. അജിത്കുമആറിന്റെ മൊഴിയടക്കം രേഖപ്പെടുത്തി വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നീക്കം. ഫോണ്‍ചോര്‍ത്തല്‍, തട്ടികൊണ്ടുപോകല്‍, കൊലപാതകമടക്കമുള്ള ആരോപണങ്ങളാണ് ഡിജിപിയുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. ഐജി സ്പര്‍ജന്‍ കുമാറിനെ മൊഴി രേഖപ്പെടുത്താന്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്തണം എന്ന ആവശ്യവുമായി എഡിജിപി അജിത്കുമാര്‍ ഒരു കത്ത് നല്‍കിയിട്ടുണ്ട്. ഏത് സമയത്തും മൊഴി നല്‍കാന്‍ എത്താന്‍ തയ്യാറാണെന്നും ഇതിന്റെ വീഡിയോ ചിത്രീകരിക്കണമെന്നും അജിത്കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തും. ഒരു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രി ഡിജിപിക്ക് നല്‍കിയിരിക്കുന്ന ഉത്തരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top