ധനുഷിന്റെ ‘രായന്‍’ ജൂണ്‍ 13ന് എത്തില്ല; പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു; മാസ് ആക്ഷന്‍ ചിത്രം തിയറ്ററില്‍ എത്തുക ജൂലൈ 26ന്; ഇക്കുറി പിറന്നാള്‍ പൊടിപൊടിക്കും

തമിഴ് സിനിമയില്‍ റിലീസ് തിയതിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുന്നില്ല. സൂര്യയുടെ കങ്കുവയും വിക്രമിന്റെ തങ്കലാനും റിലീസ് തിയതി പലകുറി മാറ്റിവച്ചതുമായി ബന്ധപ്പെട്ട് ട്രോളുകള്‍ വരെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ മാസ് ആക്ഷന്‍ ചിത്രം രായന്റെ റിലീസും മാറ്റിവച്ചിരിക്കുന്നു. ജൂണ്‍ 13ന് രായന്‍ തിയറ്ററുകളില്‍ എത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അത് മാറ്റി ജൂലൈ 26ലേക്ക് ആക്കിയിരിക്കുകയാണ്. ധനുഷിന്റെ 41ാം ജന്മദിനത്തിന് രണ്ടുദിവസം മുമ്പായിരിക്കും രായന്‍ പ്രേക്ഷകരിലേക്ക് എത്തുക.

ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുതിയ റിലീസ് തീയതിയും ധനുഷ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു നാടന്‍ ചട്ടമ്പി ലുക്കിലാണ് പോസ്റ്ററില്‍ ധനുഷ്. പിന്നില്‍ കാളിയുടെ ചിത്രമാണ്. കാളിയുടെ കൈകള്‍ തന്റേതായി വരുന്ന തരത്തിലാണ് ധനുഷ് പോസ് ചെയ്യുന്നത്.

തമിഴ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രായന്‍. ധനുഷ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രം അദ്ദേഹത്തിന്റെ അമ്പതാമത്തെ സിനിമകൂടിയാണ്. ധനുഷിനൊപ്പം അപര്‍ണ ബാലമുരളി, നിത്യ മേനന്‍, കാളിദാസ് ജയറാം, ദുഷാര വിജയന്‍, പ്രകാശ് രാജ്, എസ്.ജെ. സൂര്യ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍പിക്ചേഴ്സ് ആണ് ചിത്രത്തിന് മുതല്‍ മുടക്കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top