ധന്യ ഓണ്‍ലൈന്‍ റമ്മി കളിച്ച് കളഞ്ഞത് രണ്ട് കോടി; കാറുകള്‍ മൂന്ന്; മണപ്പുറത്തുനിന്ന് വെട്ടിച്ച 20 കോടിയും ആഡംബരത്തിനും ധൂര്‍ത്തിനും

തൃശൂര്‍ വലപ്പാട് ധനകാര്യ സ്ഥാപനത്തില്‍ 20 കോടിയുടെ തട്ടിപ്പ് നടത്തിയ അസിസ്റ്റന്റ് ജനറല്‍ മാനേജറായ ധന്യമോഹന്‍ പണം മുഴുവന്‍ ചിലവഴിച്ചത് ആഡംബരത്തിനും ധൂര്‍ത്തിനും. ഓണ്‍ലൈന്‍ റമ്മിക്ക് അടിമയാണ് ധന്യയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ റമ്മി കളിച്ച് രണ്ട് കോടി രൂപയുടെ ഇടപാടാണ് ധന്യ നടത്തിയിരിക്കുന്നത്. ആദായ നികുതി വകുപ്പ് ഇക്കാര്യത്തില്‍ നേരത്തെ തന്നെ പരിശോധന തുടങ്ങിയിരുന്നു. ഈ ഇടപാടുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ആരാഞ്ഞ് ധന്യക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നോട്ടീസിന് ധന്യ മറുപടിയൊന്നും നല്‍കിയിട്ടില്ല.

മൂന്ന് ആഡംബര കാറുകളാണ് ധന്യ തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയിരിക്കുന്നത്. ധന്യയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. മറ്റാരുടെയെങ്കിലും പേരില്‍ കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. 20 വര്‍ഷത്തോളമായി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ധന്യ ചെറിയ രീതിയിലുള്ള തട്ടിപ്പുകള്‍ ആദ്യം മുതല്‍ നടത്തിയിരുന്നു. ഇത് പിടക്കപ്പെട്ടില്ല. ഈ ആത്മവിശ്വാസത്തിലാണ് വലിയ തട്ടിപ്പുകള്‍ നടത്തിയത്.

മൂന്ന് വര്‍ഷമായാണ് വലിയ തുകകള്‍ ധന്യ തട്ടിച്ചത്. ഈ പണം മുഴുവന്‍ ആഡംബരത്തിനായാണ് ചിലവഴിച്ചത്. വലപ്പാട് സ്വന്തമായി വീട് വാങ്ങിയിരുന്നു. അതിനോട് ചേര്‍ന്നുളള സ്ഥലവും ഈ അടുത്തകാലത്ത് ധന്യ വാങ്ങിയിരുന്നു. ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 20 കോടിയോളം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധനകാര്യ സ്ഥാപനം പരാതിപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റ് എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ധന്യയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ധന്യയും ബന്ധുക്കളുമെല്ലാം ഒളിവിലാണ്. അതിനാല്‍ വീടിന്റെ വാതില്‍ പൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്.

വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. ധന്യയുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ വിവിധ സമയങ്ങളിലായി 19.9 കോടി രൂപയാണ് ധന്യ തട്ടിയെടുത്തത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതി. സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചിട്ടുണ്ട്. പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top