വീണ്ടും വിവാഹിതനായി ധര്‍മജന്‍; മക്കളെ സാക്ഷിയാക്കി താലികെട്ട്
വിവാഹവാര്‍ഷിക ദിനത്തില്‍ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹിതരായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഭാര്യ അനുജയും. ഇന്ന് രാവിലെ 10.30 ഓടെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വച്ചാണ് ധര്‍മജന്‍ ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചത്. താലികെട്ടിന്റെയും ഇരുവരും പരസ്പരം തുളസിമാല അണിയിക്കുന്നതിന്‌റെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ വാര്‍ഷിക ദിനത്തില്‍ വീണ്ടും വിവാഹിതനാകുന്നുവെന്ന വിവരം ഇന്ന് രാവിലെ ഫെയ്‌സ്ബുക്കിലൂടെ താരം അറിയിച്ചിരുന്നു.
“എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു. വരന്‍ ഞാന്‍ തന്നെ. മുഹൂര്‍ത്തം 9.30 നും 10.30 നും ഇടയില്‍. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം,” എന്നായിരുന്നു ധര്‍മജന്‍ കുറിച്ചത്.
വിവാഹം നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നതിനാലാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ നിയമപ്രകാരം ചടങ്ങ് നടത്തിയത്. നേരത്തെ തങ്ങള്‍ ഒളിച്ചോടിയാണ് വിവാഹം കഴിച്ചത്. ധര്‍മജന്റെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവര്‍ക്ക് ഒളിച്ചോടേണ്ടി വന്നത്. അന്ന് ക്ഷേത്രത്തില്‍ വച്ച് താലികെട്ടിയിരുന്നെങ്കിലും രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്ന് ധര്‍മജന്‍ പറഞ്ഞു. ഇക്കുറി വീട്ടുകാരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹത്തിന് സാക്ഷിയായി മക്കള്‍ വൈഗയും വേഗയും ഉണ്ടായിരുന്നു. നിരവധി പേരാണ് ധര്‍മജന് വിവാഹ ആശംസകള്‍ നേരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here