‘ധൂമം’ ജൂലെെ 21 ന് ഒടിടി റിലീസ്

ഫഹദ് ഫാസില്‍, അപർണ ബാലമുരളി, റോഷന്‍ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സസ്പെൻസ് ത്രില്ലർ ‘ധൂമം’ ഒടിടി റിലീസ് ഉടന്‍. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, സൂചനകള്‍ പ്രകാരം ആമസോൺ പ്രൈം വീഡിയോയിൽ ജൂലൈ 21 ന് ചിത്രം റീലീസാകുമെന്ന് ഒടിടി പ്ലേ റിപ്പോർട്ടുചെയ്യുന്നു. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലുള്‍പ്പടെ അഞ്ച് ഭാഷകളിലായി ജൂണ്‍ 23 നാണ് ‘ധൂമം’ തിയറ്ററുകളിലെത്തിയത്.

ലൂസിയ, യൂ ടേണ്‍ എന്നിവ സംവിധാനം ചെയ്യുകയും ഒന്‍ഡു മൊട്ടേയെ കഥൈ പോലുള്ള ചിത്രങ്ങൾ നിർമിക്കുകയും ചെയ്ത പവന്‍ കുമാര്‍ ഒരുക്കിയ ആദ്യ മുഴുനീള മലയാള ചിത്രമാണ് ‘ധൂമം’. കെജിഎഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്‍റെ ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം മാജിക് ഫ്രയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നായിരുന്നു. ചിത്രം ഈ ആഴ്ച തന്നെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സൂചന.

അച്യുത് കുമാര്‍, വിനീത്, ജോയ് മാത്യു, അനു മോഹന്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ സംഗീതമൊരുക്കിത് പൂര്‍ണ്ണചന്ദ്ര തേജസ്വിയാണ്. ‘കണ്ണാമൂച്ചി യേനെടാ’, ‘അഭിയും നാനും’, ‘ഹേയ് സിനാമിക’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സിനിമാറ്റോഗ്രാഫര്‍ പ്രീത ജയരാമനാണ് ധൂമത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

കാര്‍ത്തിക് ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസര്‍മാര്‍. സൗണ്ട് ഡിസൈന്‍ -രംഗനാഥ് രവി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -ഷിബു സുശീലന്‍, ലൈന്‍ പൊഡ്യൂസര്‍ -കബീര്‍ മാനവ്, ആക്ഷന്‍ ഡയറക്ടര്‍ – ചേതന്‍ ഡി സൂസ, ഫാഷന്‍ സ്‌റ്റൈലിഷ്റ്റ് -ജോഹ കബീര്‍ . ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -ശ്രീകാന്ത് പുപ്പല. സ്‌ക്രിപ്റ്റ് അഡൈ്വസര്‍ -ജോസ്‌മോന്‍ ജോര്‍ജ്. ഡിസ്ട്രിബ്യൂഷന്‍ -ഹെഡ് ബബിന്‍ ബാബു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് -ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഓ -മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍ന്റ് ബിനു ബ്രിങ്‌ഫോര്‍ത്ത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top