‘പ്രണവിന്റെ ലുക്കില്‍ എനിക്കും അജുവിനും ആശങ്കയുണ്ടായിരുന്നു’; ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയില്‍ ബോറടിക്കുമെന്ന് ധ്യാന്‍ ശ്രീനിവാസന്‍
വിഷു റിലീസ് ആയി പ്രദര്‍ശനത്തിനെത്തിയ വിനീത് ശ്രീനിവാസന്‍ ചിത്രം ‘വര്‍ഷങ്ങള്‍ക്കു ശേഷം’ തിയറ്ററില്‍ സൂപ്പര്‍ ഹിറ്റ് ആയിരുന്നെങ്കിലും ഒടിടിയില്‍ എത്തിയതോടെ സിനിമയ്ക്ക് വന്‍ ട്രോളുകളാണ്. നായകനായ പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും പ്രണവിന്റെ ഗെറ്റപ്പിനെക്കുറിച്ചും നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിന്റെ ഗെറ്റപ്പില്‍ തനിക്കും ആശങ്കയുണ്ടായിരുന്നു എന്ന് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അഭിനയിച്ച ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നു.
ചിത്രത്തിന്റെ രണ്ടാം പകുതിയിലെ പ്രണവിന്റെ ഗെറ്റപ്പ് തനിക്ക് പോലും അത്ര ഇഷ്ടപ്പെട്ടില്ലെന്ന് നടനും സംവിധായകനുമായ ധ്യാന്‍ പറഞ്ഞു. താനും അജു വര്‍ഗീസും ഉള്‍പ്പെടെയുള്ള പല അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഈ ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ പ്രണവിന്റെ ലുക്കില്‍ തൃപ്തനയിരുന്നെന്നും മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും എന്ന് ധ്യാന്‍ പറഞ്ഞു.
അഭിനേതാക്കളുടെയും അവരുടെ രൂപത്തിന്റെയും കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്നത് സംവിധായകനാണെന്നും ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍, പ്രണവ് മോഹന്‍ലാലിന്റെ പ്രായമായ ഗെറ്റപ്പുമായി മുന്നോട്ട് പോകാനുള്ള സംവിധായകന്‍ വിനീതിന്റെ തീരുമാനത്തോട് അജു വര്‍ഗീസും താനും യോജിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന് ലഭിക്കുന്ന ട്രോളുകളോട് പ്രതികരിച്ച ധ്യാന്‍ ശ്രീനിവാസന്‍, ഇത് കുറ്റവും കുറവുകളുമുള്ള സിനിമയാണെന്ന് സമ്മതിച്ചു. വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെ പതിവ് ക്രിഞ്ചും ക്ലീഷേകളും ഈ ചിത്രത്തിലുമുണ്ട്, അതു ചിലപ്പോള്‍ ഒടിടി പ്രേക്ഷകര്‍ക്ക് ബോറടിച്ചേക്കാമെന്നും ധ്യാന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here