ഗർഭകാലത്തെ പ്രമേഹം: ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
ഗര്‍ഭകാലത്ത് ആദ്യമായി കണ്ടുപിടിക്കുന്ന പ്രമേഹത്തെയാണ് ജെസ്റ്റേഷണല്‍ ഡയബെറ്റിക്‌സ് എന്നു പറുന്നത്. 100 ഗര്‍ഭിണികളില്‍ 10-15 പേരിലും ഈ പ്രശ്‌നം കാണാം. ചില ആളുകളില്‍ പ്രമേഹം വരാന്‍ സാധ്യത കൂടുതലാണ്. ബിഎംഐ 30ല്‍ കൂടുതല്‍ ഉള്ളവര്‍, 30 വയസിനു മുകളില്‍ പ്രായമുള്ളവര്‍, നേരത്തേ ഗര്‍ഭാവസ്ഥയില്‍ പ്രമേഹം വന്നിട്ടുള്ളവര്‍, കുടുംബപരമായി പ്രമേഹമുള്ളവര്‍ തുടങ്ങിയവരില്‍ ഗര്‍ഭധാരണ സമയത്ത് പ്രമേഹം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
പ്രമേഹം നിയന്ത്രണാതീതമാണെങ്കില്‍ കുഞ്ഞിന് വലുപ്പം കൂടുകയും ജനനസമയത്ത് അപടകങ്ങള്‍ ഉണ്ടാകുകയും ചെയ്‌തേക്കാം. പ്രസവം സിസേറിയനാകാനുള്ള സാധ്യതയും ശേഷം ബ്ലീഡിങ്ങിനുള്ള സാധ്യതയും കൂടുതലാണ്. അമ്മയില്‍ അണുബാധയുണ്ടാകാനും മാസം തികയുന്നതിന് മുന്‍പുള്ള വേദനയ്ക്കും പ്രമേഹം കാരണമാകാറുണ്ട്.
പ്രമേഹമുള്ള അമ്മമാര്‍ക്ക് രക്തസമ്മര്‍ദ്ദമുണ്ടാകാനും സാധ്യത കൂടുതലാണ്. ഗൗരവമുള്ളതും എന്നാല്‍ പ്രതിരോധിക്കാവുന്നതുമായ രോഗമാണ്. ഗര്‍ഭാവസ്ഥയില്‍ ജിടിടി എന്ന പരിശോധനയിലൂടെയാണ് പ്രമേഹമുണ്ടോ എന്ന് കണ്ടെത്തുന്നത്. പ്രമേഹമുണ്ടെന്ന് കണ്ടെത്തിയാല്‍ അതിന്‌റെ തോതിനനുസരിച്ചാണ് ചികിത്സ. ഭക്ഷണ ക്രമീകരണം, വ്യായാമം, ഗുളികകള്‍, ഇന്‍സുലിന്‍ എന്നിവയാണ് ചികിത്സാരീതികള്‍.
ആദ്യ ഗർഭകാലത്ത് പ്രമേഹമുണ്ടായിരുന്ന സ്ത്രീകൾക്ക് അടുത്ത തവണ ഗർഭം ധരിക്കുമ്പോഴും പ്രമേഹ സാധ്യത കൂടുതലാണ്. ശരീരഭാരം കൂടുതലാണെങ്കില്‍ ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ച് ആരോഗ്യവതിയായിരിക്കുന്ന സമയത്ത് ഗര്‍ഭം ധരിക്കുക. ഫോളിക് ആസിഡ് ഗുളികകള്‍ കഴിക്കുന്നത് നല്ലതായിരിക്കും. ഗര്‍ഭധാരണത്തിന് മുന്‍പും ഗര്‍ഭം ധരിച്ചതിനു ശേഷവും രക്തപരിശോധനയിലൂടെ പ്രമേഹമില്ല എന്ന് ഉറപ്പുവരുത്തുക.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here