സ്വർണ മെഡൽ നേടണം, എംഡിക്ക് പഠിക്കണം; കൊൽക്കത്തയിൽ കൊല്ലപ്പെട്ട ഡോക്ടർ കണ്ട വലിയ സ്വപ്നങ്ങൾ

കൊൽക്കത്ത ആർജി കർ ഹോസ്പിറ്റലിൽ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർ കണ്ടിരുന്നത് വലിയ വലിയ സ്വപ്നങ്ങൾ. സ്വർണ മെഡലോടെ പഠനം പൂർത്തിയാക്കണമെന്നും വൈദ്യശാസ്ത്രരംഗത്ത് വലിയ ബഹുമതികൾ നേടണമെന്നും ഡോക്ടർ സ്വപ്നം കണ്ടിരുന്നു. കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹത്തിനു സമീപത്തുനിന്നും കണ്ടെത്തിയ ഡയറിയിലാണ് ഇക്കാര്യങ്ങൾ ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ഡയറിയിലെ ചില പേജുകൾ കീറിയെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. ഡോക്ടറുടെ സ്വപ്‌നങ്ങളും, ഇഷ്ടങ്ങളും അനിഷ്ടങ്ങളും, മാതാപിതാക്കളോടുള്ള സ്‌നേഹവും എല്ലാം ഡയറിയിൽ എഴുതിയിട്ടുണ്ടായിരുന്നു. പഠിച്ച് വലിയൊരു ഡോക്ടറാകണമെന്നായിരുന്നു പെൺകുട്ടി ആഗ്രഹിച്ചത്. എംഡിക്ക് പഠിക്കാനും ആഗ്രഹമുണ്ടായിരുന്നു. താൻ ജോലി ചെയ്യാൻ ആഗ്രഹിച്ചിരുന്ന ചില വലിയ ആശുപത്രികളുടെ പേരുകളും ഡയറിയിൽ എഴുതിയിരുന്നു. മാതാപിതാക്കൾക്ക് സന്തോഷകരമായ ജീവിതം നൽകണമെന്ന് ആഗ്രഹിച്ചിരുന്നതായും അന്വേഷണ വൃത്തങ്ങൾ വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തിന്റെ പക്കലാണ് നിലവിൽ ഡയറിയുള്ളത്. 31 കാരിയായ ഡോക്ടറുടെ കൈയ്യക്ഷരമാണോ ഡയറിയിലുള്ളതെന്ന് കൈയക്ഷര വിദഗ്ധരെ കൊണ്ട് സ്ഥിരീകരിക്കാനാണ് സംഘത്തിന്റെ നീക്കം. മകൾക്ക് ഡയറി എഴുതുന്ന ശീലമുണ്ടെന്ന് യുവതിയുടെ മാതാപിതാക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top