കാനഡയില്‍ എ.ആര്‍ റഹ്‌മാൻ സ്ട്രീറ്റ്; അറിയാം വിശേഷങ്ങള്‍
ഇന്ന് ജനുവരി 6, ഇന്ത്യന്‍ സംഗീതത്തിന്റെ അഭിമാനമായ എ.ആര്‍ റഹ്‌മാന്റെ 57ാം ജന്മദിനമാണ്. ദേശീയ, അന്തര്‍ദേശീയ വേദികളില്‍ പലവട്ടം ആദരിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് റഹ്‌മാന്‍.
റഹ്‌മാന്റെ സംഗീത സംഭാവനകള്‍ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും അംഗീകാരം നേടിയിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരവും ഗ്രാമി പുരസ്‌കാരവും നേടിയ റഹ്‌മാന്റെ പേരില്‍ കാനഡയില്‍ ഒരു സ്ട്രീറ്റ് ഉണ്ടെന്നറിയുന്നത് കൗതുകകരമാണ്. അള്ളാ റാഖാ റഹ്‌മാന്‍ സ്ട്രീറ്റ് എന്നാണ് പേര്.
ഒന്റാരിയോയിലുള്ള മാര്‍ഖം നഗരത്തിലാണ് ഒരു സ്ട്രീറ്റിന് ഇന്ത്യന്‍ സംഗീതജ്ഞന്റെ പേര് നല്‍കി ആദരിച്ചിരിക്കുന്നത്. ഇങ്ങനെ ആദരവ് പ്രകടിപ്പിച്ചതിൽ നഗരഭരണകൂടത്തിനും മേയര്‍ക്കും റഹ്‌മാന്‍ നന്ദി രേഖപ്പെടുത്തി. ജീവിതത്തില്‍ ഒരിക്കലും സങ്കല്‍പിച്ചിട്ടില്ലാത്ത കാര്യമാണിതെന്നും കൂടുതല്‍ കര്‍മനിരതനാകാനുള്ള ഉത്തരവാദിത്തമാണിതു നല്‍കുന്നതെന്നുമാണ് റഹ്‌മാന്‍ പറഞ്ഞത്.
“റഹ്‌മാന്‍ എന്ന പേര് എന്റേതല്ല. കരുണാമയന്‍ എന്നാണ് അതിനര്‍ത്ഥം. കരുണാമയനെന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ സ്വഭാവവിശേഷമാണ്. ആ കാരുണ്യവാന്റെ സേവകരാകാനേ ആര്‍ക്കുമാകൂ.. അതിനാല്‍ ആ പേര് കനേഡിയന്‍ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും സന്തോഷവും ആരോഗ്യവുമെല്ലാം കൊണ്ടുത്തരട്ടെ. കാനഡയിലെ മാര്‍ഖം മേയര്‍, കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍, കനേഡിയന്‍ ജനത… എല്ലാവരോടും നന്ദി. നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ,” അദ്ദേഹം ആശംസിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here