ക്ഷേമ പെന്‍ഷനില്ല, കോഴിക്കോട് ഭിന്നശേഷിക്കാരന്‍ തൂങ്ങിമരിച്ചു; ആത്മഹത്യ ചെയ്തത് ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത ജോസഫ്
കോഴിക്കോട് : കോഴിക്കോട് മുതുകാട് വളയത്ത് ജോസഫാണ് ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ഭിന്നശേഷിക്കാരനായ ജോസഫിന്റെ മകള്‍ കിടപ്പ് രോഗിയാണ്. ഇരുവര്‍ക്കും ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനായിരുന്നു പ്രധാന വരുമാനം. എന്നാല്‍ 5 മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ ഈ കുടുംബം ദുരിതത്തിലായി. ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത ജോസഫിന് നോക്കാന്‍ കഴിയാത്തതിനാല്‍ മകളെ കോഴിക്കോടുളള ഒരു സ്ഥാപനത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്
കഴിഞ്ഞ നവംബറില്‍ ചക്കിട്ടംപാറ പഞ്ചായത്തിലെത്തി ക്ഷേമപെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ജോസഫ് കത്ത് നല്‍കിയിരുന്നു. തന്റെ ദുരിതങ്ങള്‍ വിശദീകരിച്ചാണ് കുറിപ്പ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ ഓഫീസിലെത്തി ആത്മഹത്യ ചെയ്യുമെന്നായിരുന്നു സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ വിശദീകരിച്ചിരുന്നത്. ഇക്കാര്യം പോലീസിനേയും നാട്ടുകാരേയും ജോസഫ് അറിയിച്ചിരുന്നു. അത് കഴിഞ്ഞ് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് ജോസഫിനെ ആത്മഹത്യ നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ ക്ഷേമപെന്‍ഷന്‍ ലഭിക്കാത്തതിനാലാണ് ആത്മഹത്യയെന്ന ആരോപണം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ നിഷേധിച്ചു. ജോസഫിന് വീടും വീട്ടിലേക്കുള്ള വഴിയും പഞ്ചായത്ത് അനുവദിച്ചതാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ സ്ഥിരമായി ജോലിക്കുന്ന പോകുന്നയാളാണ്. ബിപിഎല്‍ റേഷന്‍ കാര്‍ായതിനാല്‍ എല്ലാ ഭക്ഷ്യധാന്യങ്ങളും സൗജന്യമായിരുന്നു. അതുകൊണ്ട് തന്നെ ക്ഷേമപെന്‍ഷന്‍ മാത്രം ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത് എന്ന് പറയുന്നത് ശരിയല്ല. ആത്മഹത്യ ചെയ്യുമെന്ന് കത്ത് നല്‍കുന്നത് ജോസഫിന്റെ സ്ഥിരം രീതിയാണ്. ഇത്തരത്തില്‍ പല ഓഫീസുകളിലും കത്ത് നല്‍കിയിട്ടുണ്ടെന്നും സുനില്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here