ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായി മുന്‍ ഫെമിന മിസ് ഇന്ത്യയും; ശിവാങ്കിത ദീക്ഷിതിന് നഷ്ടമായത് 99000 രൂപ
യുപിയില്‍ നിന്നുളള മോഡലായ ശിവാങ്കിത ദീക്ഷിതാണ് സൈബര്‍ തട്ടിപ്പുകാരുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് വിധേയരായിരിക്കുന്നത്. സിബിഐ, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് ശിവാങ്കിതയെ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. നിരോധിത മരുന്നുകളുമായുള്ള പാഴ്‌സല്‍ മോഡലിന്റെ പേരില്‍ എത്തിയിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം സമീപിച്ചത്.
സൈബര്‍ തട്ടിപ്പുകാരുടെ സ്ഥിരം രീതിയില്‍ തന്നെയാണ് മോഡലിനേയും കുടുക്കിയത്. നിരന്തരം വീഡിയോ കോള്‍ വിളിക്കുകയും കേസില്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മനുഷ്യക്കടത്ത്, വിദേശത്ത് നിന്ന് അനധികൃതമായി പണം കൈപ്പറ്റി തുടങ്ങിയ കേസുകളില്‍ പ്രതിയാക്കുമെന്നും സംഘം അറിയിച്ചു. കേസില്‍ നിന്ന് രക്ഷപ്പെടുത്താന്‍ 99000 രൂപയാണ് സംഘം ആവശ്യപ്പെട്ടത്. രണ്ടു മണിക്കൂറോളമാണ് മോഡലിനെ സംഘം മുറിയില്‍ പൂട്ടിയിട്ടത്. ഇതിനിടെ പല തവണ പോലീസ് യൂണിഫോമില്‍ തട്ടിപ്പുകാര്‍ വീഡിയോ കോള്‍ വിളിച്ചു. പല രീതിയില്‍ ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംഘം ആവശ്യപ്പെട്ട 99000 രൂപ നല്‍കാന്‍ ശിവാങ്കിത തയാറായത്.
ഫോണ്‍ കോള്‍ അവസാനിച്ച ശേഷമാണ് ശിവാങ്കിത കുടുംബത്തെ ഇക്കാര്യം അറിയിച്ചത്. ഉടന്‍ തന്നെ ആഗ്ര പോലീസില്‍ പരാതി നല്‍കുകുയം ചെയ്തു. ആഗ്ര സൈബര്‍ സെല്‍ കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2017ലെ ഫെമിന മിസ് ഇന്ത്യ വെസ്റ്റ് ബംഗാള്‍ കിരീടം നേടിയ മോഡലാണ് ശിവങ്കിത ദീക്ഷിത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here