ബോംബെ ഐഐടി വിദ്യാർത്ഥി ‘ഡിജിറ്റൽ അറസ്റ്റിൽ’!! ഒടുക്കം ഏഴുലക്ഷം നഷ്ടപ്പെട്ടെന്ന് പരാതി

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നാണ് എന്ന് പറഞ്ഞുള്ള വ്യാജ മൊബൈല്‍ കോളില്‍ ഐഐടി ബോംബെയിലെ വിദ്യാര്‍ത്ഥിക്ക് എഴ് ലക്ഷം നഷ്ടമായി. ഡിജിറ്റല്‍ അറസ്റ്റ് ഒഴിവാക്കാന്‍ വേണ്ടി ആദ്യം 29,500 രൂപയും കൂടുതല്‍ പണം ആവശ്യപ്പെട്ടുള്ള രണ്ടാമത്തെ കോളില്‍ ഏഴു ലക്ഷം രൂപയുമാണ് തട്ടിപ്പുകാര്‍ കവര്‍ന്നത്. ഡിജിറ്റല്‍ അറസ്റ്റില്‍ നിന്നും ഒഴിവാക്കാനെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പുകാര്‍ പണം കവര്‍ന്നത്.

ഡിജിറ്റല്‍ അറസ്റ്റിനെക്കുറിച്ച് വിദ്യാര്‍ത്ഥി ഓണ്‍ലൈനില്‍ തിരഞ്ഞപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. പിന്നീട് മുംബൈ പൊവായ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.

ഒരു അജ്ഞാത നമ്പറില്‍ നിന്നാണ് ആദ്യം ഫോണ്‍ വന്നത്. വിദ്യാര്‍ത്ഥിയുടെ മൊബൈല്‍ നമ്പറില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനം നടന്നെന്നു പരാതിയുണ്ടെന്നും നമ്പര്‍ ഫ്രീസ് ചെയ്യാതിരിക്കാന്‍ പോലീസില്‍ നിന്നും നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും ആദ്യം പറഞ്ഞു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്നു പറഞ്ഞ് ഒരാള്‍ പോലീസ് വേഷത്തില്‍ ലൈവില്‍ വന്നു. ആധാര്‍ നമ്പര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്നും കള്ളപ്പണം വെളുപ്പിച്ച കേസില്‍ നിന്നും ഒഴിവാക്കാന്‍ എന്ന് പറഞ്ഞു യുപിഐ വഴി 29,500 രൂപ വാങ്ങി. ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്നും ആരുമായും ബന്ധപ്പെടരുതെന്നും പറഞ്ഞ്‌ ഭീഷണിപ്പെടുത്തി.

അടുത്ത ദിവസം വിളിച്ച് കൂടുതല്‍ പണം ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയാണ് ഏഴുലക്ഷം രൂപ തട്ടിയെടുത്തത്. കബളിപ്പിക്കല്‍ മനസിലാക്കി പിന്നീടാണ് പരാതി നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top