ദിലീപ് തമന്നയുടെ ഗൈഡ്; തമന്ന ഇല്ലാതെ ബാന്ദ്ര ഇല്ലെന്ന് ദിലീപ്

ബാന്ദ്രയിൽ കൂടുതൽ വിശദീകരണവുമായി ദിലീപ്. പാൻ ഇന്ത്യൻ സിനിമയല്ല എന്നാൽ പല ഭാഷകളിൽ നിന്നുള്ള താരങ്ങൾ അഭിനയിച്ചിട്ടുണ്ട്. തമന്നയുൾപ്പെടെയുള്ള താരങ്ങളെ ഒഴിവാക്കിയാൽ ഈ സിനിമയുണ്ടാകില്ലായിരുന്നെന്നും ദിലീപ് പറഞ്ഞു.

സിനിമയിൽ ഇതുവരെ വഴികാട്ടികളായി ആരും ഇല്ലായിരുന്നു. എന്നാൽ ദിലീപ് ഇപ്പോൾ ഒരു ഗൈഡ് ആണെന്ന് തമ്മന്ന പറഞ്ഞു. സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ദിലീപ് പെരുമാറിയതെന്നും അദ്ദേഹത്തോട് വളരെ ബഹുമാനവും സ്നേഹവുമാണെന്നും തമന്ന പറഞ്ഞു.

വലിയ ബഡ്ജറ്റിലുള്ള സിനിമയാണ് ബാന്ദ്ര. എന്നാലും അവകാശവാദങ്ങൾ ഒന്നുമില്ല. സിനിമയെ പോസ്റ്റ്മോർട്ടം ചെയ്യാതെ ആസ്വദിക്കാനായി തീയേറ്ററുകളിൽ എത്തണമെന്നും ദിലീപ് പറഞ്ഞു. നവംബർ 10ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് ദിലീപ് ഇക്കാര്യങ്ങൾ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top