ദിലീപിന്റെ ‘ബാന്ദ്ര’ നവംബര്‍ പത്തിന്, തമന്നയുടെ ആദ്യ മലയാള ചിത്രം
ദിലീപ് നായകനാകുന്ന ബാന്ദ്രയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം നവംബര്‍ 10ന് തിയറ്ററുകളില്‍ എത്തും. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ബാന്ദ്രയുടെ റിലീസ് വിവരം പുറത്തുവിട്ടിരിക്കുന്നത്. റിലീസ് അപ്ഡേറ്റിനൊപ്പം പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാമലീല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം തമന്നയാണ്
നായികയായി എത്തുന്നത്. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആലന്‍ അലക്‌സാണ്ടര്‍ ഡൊമനിക് എന്നാണ് ദിലീപ് കഥാപാത്രത്തിന്റെ പേര്. ദിലീപിന്റെ 147ാമത് ചിത്രമാണ് ബാന്ദ്ര.
വന്‍താരനിരയാണ് ചിത്രത്തിലുള്ളത്. ദിനോ മോറിയ, ലെന, രാജ്‌വീര്‍ അങ്കൂര്‍ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി എന്നിവര്‍ പ്രധാന വേഷങ്ങളില്‍
എത്തുന്നുണ്ട്. തിരക്കഥ ഉദയകൃഷ്ണന്റേതാണ്. വിനായക അജിത്താണ് നിര്‍മ്മാതാവ്. സംഗീതം – സാം സി എസ്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ അന്‍ബറിവ്, ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവരാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍മാര്‍. അഹമ്മദാബാദ്, സിദ്ധാപൂര്‍, രാജ്‌കോട്ട്, ഘോണ്ടല്‍, ജയ്പൂര്‍, മുംബൈ, ഹൈദരാബാദ് തുടങ്ങിയ ഇടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here