ദിലീപും ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന ആദ്യ ചിത്രം തുടങ്ങി; ദിലീപിന്റെ 150-ാം ചിത്രം; കൂടെ ധ്യാന്‍ ശ്രീനിവാസനും സിദ്ദിഖും
ദിലീപിനെ നായകനാക്കി മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും നടക്കാവില്‍ നടന്നു. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍, നെയ്മര്‍, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. ദിലീപിന്റെ 150-ാമത്തെ ചിത്രവും ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ആദ്യ ദിലീപ് ചിത്രവും കൂടിയാണിത്.
ചടങ്ങില്‍ സിദ്ദിഖ്, ബി ഉണ്ണികൃഷ്ണന്‍, സിബി മലയില്‍, എം രഞ്ജിത്, സിയാദ് കോക്കര്‍, എബ്രഹാം, ഷീലു എബ്രഹാം, അനില്‍ തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, ജിബു ജേക്കബ്, ബിന്റോ സ്റ്റീഫന്റെ മാതാപിതാക്കള്‍ തുടങ്ങിയവര്‍ ഭദ്രദീപം തെളിയിച്ചു. ബെനിറ്റാ ലിസ്റ്റിന്‍ സ്റ്റീഫന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. എബ്രഹാമും ഷീലു എബ്രഹാമും ചേര്‍ന്ന് ക്ലാപ്പ് അടിച്ചു. സിനിമാ രംഗത്തെ പ്രമുഖര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ തന്നെ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് ആണ് ദിലീപ് ചിത്രത്തിന്റെയും രചന നിര്‍വഹിക്കുന്നത്. ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ സിദ്ദിഖ്, ബിന്ദു പണിക്കര്‍, മഞ്ജു പിള്ള, ധ്യാന്‍ ശ്രീനിവാസന്‍, ജോണി ആന്റണി, ജോസ് കുട്ടി എന്നീ പ്രമുഖ താരങ്ങള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇവരെ കൂടാതെ നിരവധി പുതു മുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകും. സനല്‍ ദേവ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം രണ്‍ദിവെ.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here