കോട്ടകൾ തകർത്ത് കർഷകരുടെ ദില്ലി ചലോ; ബാരിക്കേഡുകൾ ഭേദിച്ച് രാജ്യ തലസ്ഥാനത്തേക്ക്…

ഭാരതീയ കിസാൻ പരിഷത്തിൻ്റെ നേതൃത്വത്തിലുള്ള കർഷകരുടെ ദില്ലി ചലോ മാർച്ച് പോലീസ് ബാരിക്കേഡുകൾ തകർത്ത് രാജ്യ തലസ്ഥാനത്തേക്ക്. നോയിഡക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ ഭേദിച്ച് യുപിയില്‍നിന്നുള്ള നിന്നുള്ള കർഷകരാണ്. ഡൽഹിയിലേക്ക് നീങ്ങാന്‍ ആരംഭിച്ചത്. കർഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് കിഴക്കൻ ഡൽഹിയുടെ അതിർത്തികളിലെല്ലാം കനത്ത സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണങ്ങളുമാണ് പോലീസ് ഏർപ്പെടുത്തിയിരുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ കാരണം നഗരത്തിൽ പലയിടത്തും ഗതാഗതം സ്തംഭിച്ചിരുന്നു.

ഹൈവേകൾ തടസപ്പെടുത്തുകയും ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യരുതെന്ന് ഇന്ന് സുപ്രിം കോടതി നിർദേശിച്ചിരുന്നു. പഞ്ചാബിലെ കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനോടായിരുന്നു നിർദേശം. ദല്ലേവാളിന് വേണ്ടി സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതായിരുന്നു നിർദേശം. കർഷകർ ഉന്നയിച്ച പ്രശ്നം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും തീർപ്പുകൽപ്പിക്കാത്ത വിഷയങ്ങളുടെ കൂടെ ഉൾപ്പെടുത്തുമെന്നും കോടതി അറിയിച്ചു.
ജനങ്ങള്‍ക്ക് നങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന നടപടികളില്‍ നിന്നും പ്രതിഷേധക്കാരെ പിന്തിരിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിന് ശേഷമാണ് കർഷകർ ഡൽഹിയിലേക്ക് നീങ്ങിയിരിക്കുന്നത്. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഖനൗരി അതിർത്തിയിൽ മരണം വരെ നിരാഹാര സമരം നടത്തുകയാണ് ദല്ലേവാൾ. കിസാൻ മസ്ദൂർ മോർച്ചയും സംയുക്ത കിസാൻ മോർച്ചയും ഉൾപ്പെടെയുള്ള സംഘടനകളും പ്രതിഷേധ മാർച്ചിൻ്റെ ഭാഗമാണ്.

കർഷകർ കാൽനടയായും ട്രാക്ടറുകളിലുമായാണ് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത്. ഭാരതീയ കിസാൻ പരിഷത്തിന്റെ നേതൃത്വത്തിൽ യുപിയിലെ 20 ജില്ലകളിൽനിന്നുള്ള കർഷകരാണ് ഇന്ന് നടക്കുന്ന മാർച്ചിൽ പങ്കെടുക്കുന്നത്. പുതിയ കാർഷിക നിയമങ്ങളനുസരിച്ച്, കർഷകർക്ക് നൽകേണ്ട നഷ്ടപരിഹാരങ്ങളും ആനുകൂല്യങ്ങളും നൽകണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here