സമീപം ബാറ്ററിയും വയറും; ഡിണ്ടിഗലില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മലയാളി മരിച്ച സ്ഥലത്ത് എന്‍ഐഎയുടെ പ്രത്യേക പരിശോധന

തമിഴ്‌നാട് ഡിണ്ടിഗലില്‍ മലയാളി സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് മരിച്ച സ്ഥലത്ത് എന്‍ഐഎയുടെ പ്രത്യേക പരിശോധന. കോട്ടയം പൊന്‍കുന്നം കൂരാലി സ്വദേശി സാബു ജോണ്‍ ആണു കൊല്ലപ്പെട്ടത്. സിരുമലയില്‍ വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നാലു ദിവസത്തിലേറെ പഴക്കമുളള മൃതദേഹം അഴുകിയ നിലയിലാണ്.
മൃതദേഹത്തിന് സമീപത്ത് നിന്ന് ബാറ്ററി, വയര്‍ എന്നിവ കണ്ടെത്തിയോടെയാണ് എന്‍ഐഎ എത്തി പ്രത്യേക പരിശോധന നടത്തിയത്. കിലോമീറ്ററോളം വനത്തില്‍ എന്‍ഐഎ അധികൃതരും ക്യൂ ബ്രാഞ്ച്, ഭീകര വിരുദ്ധ സേന എന്നിവര്‍ സംയുക്തമായി പരിശോധന നടത്തി.
ഡിണ്ടിഗലില്‍ മാന്തോട്ടം പാട്ടത്തിനെടുക്കാന്‍ പോവുകയാണെന്നാണ് പറഞ്ഞത്. കട്ടപ്പന സ്വദേശിയായ സാബു ജോണ്‍ മൂന്നാഴ്ച മുമ്പ് തമിഴ്‌നാട്ടിലേക്ക് പോയത്. പിന്നീട് ഇയാളെ ഫോണില്‍ പോലും ലഭിച്ചിരുന്നില്ല. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസെത്തി വനത്തില്‍ പരിശോധന നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here