ജിത്തു ജോസഫിൻ്റെ ‘നുണക്കുഴി’; ബേസിൽ ജോസഫ് നായകൻ

കൂമൻ ,ട്വൽത്ത്മാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജിത്തു ജോസഫും തിരക്കഥാകൃത്ത് കെ ആർ കൃഷ്ണ കുമാറും ഒന്നിക്കുന്ന ചലച്ചിത്രമാണ് ‘നുണക്കുഴി’. സംവിധായകനും നടനുമായ ബേസിൽ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ലയേഴ്സ് ഡേ ഔട്ട് എന്നാണ് ടാ​ഗ് ലൈൻ നൽകിയിരിക്കുനത്.

“കഥയുടെ വിശദാംശങ്ങളൊന്നും നിലവിൽ വെളിപ്പെടുത്താൻ കഴിയില്ല,ഞങ്ങൾ മുമ്പ് ചെയ്ത രണ്ട് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും നുണക്കുഴി എന്ന് മാത്രമേ എനിക്ക് പറയാനാകൂ. ഞങ്ങൾ ഇതിൽ ഡാർക്ക് ഹ്യൂമറാണ് കൈകാര്യം ചെയ്യുന്നത്. വളരെ നാളുകളായി വളരെ വ്യത്യസ്തമായ ഒരു ചിത്രം ചെയ്യുന്ന കാര്യം ജിത്തു ആലോചിക്കുന്നു.” – എന്നാണ് ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാർ പറയുന്നത്.

സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.സരി​ഗമയുടെയും വിന്റേജ് ഫിലിംസിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

നിലവിൽ മോഹൻലാലിനെ നായകനാക്കി നേര് എന്ന സിനിമ ഒരുക്കുകയാണ് ജീത്തു ജോസഫ്. ഈ സിനിമ പൂർത്തിയായാൽ ഉടൻ ബേസിൽ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കും. മോഹൻലാൽ തന്നെ നായകനായ റാം എന്ന ചലച്ചിത്രവും ജിത്തു ജോസഫിൻ്റെ സംവിധാനത്തിൽ ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. ബേസിലിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ ഗുരുവായൂർ അമ്പലനടയിൽ, അജയന്റെ രണ്ടാം മോചനം എന്നിവയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top