ദുല്‍ഖര്‍ ചിത്രത്തിന്റെ രണ്ടാംഭാഗം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ലാല്‍ ജോസ്; വിക്രമാദിത്യന്‍ തിരിച്ചുവരുമോ എന്ന് പ്രേക്ഷകര്‍

ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 2014ല്‍ പുറത്തിറങ്ങിയ വിക്രമാദിത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകന്‍ ലാല്‍ ജോസ്. റിലീസിനൊരുങ്ങുന്ന ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ഇക്ബാല്‍ കുറ്റിപ്പുറവുമായി രണ്ടാംഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘വിക്രമാദിത്യന്‍ റിലീസ് ചെയ്തതിന് ശേഷം ഞങ്ങളുടെ മനസില്‍ ഒരു കഥാതന്തു ഉണ്ടായിരുന്നു. അതിന്മേല്‍ പണി നടക്കുന്നുമുണ്ടായിരുന്നു,’ ലാല്‍ ജോസ് പറഞ്ഞു.

വിക്രമാദിത്യന്‍ പുറത്തിറങ്ങുന്ന സമയത്തെ ദുല്‍ഖറോ ഉണ്ണി മുകുന്ദനോ അല്ല അവരിപ്പോഴെന്നും കൂടുതല്‍ പ്രശസ്തരാണെന്നും ലാല്‍ ജോസ് പറഞ്ഞു. സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇതുവരെ താരങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

നമിത പ്രമോദ്, ലെന എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ വിക്രമാദിത്യന്‍ അക്കാലത്ത് പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രം നൂറ് ദിവസം തിയറ്ററുകള്‍ നിറഞ്ഞോടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top