പുരുഷ മേക്കപ്പ്മാന്‍ നടിയുടെ പിന്‍കഴുത്തില്‍ തൊട്ടാല്‍..; വിവാദ പരാമര്‍ശവുമായി ബോളിവുഡ് സംവിധായകന്‍

വിവാദ പ്രസ്താവനയുമായി ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ നിഖിൽ അദ്വാനി. ഒരു പുരുഷന്‍ നടിയുടെ പിന്‍കഴുത്തില്‍ തൊട്ടാല്‍ സ്ത്രീ ലൈംഗികത ഉണരുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സിനിമാ ചര്‍ച്ചയ്ക്ക് ഇടയിലായിരുന്നു പ്രതികരണം.

“ഒരു സ്ത്രീ ആണ് ഒരു സ്ത്രീയുടെ പിന്‍കഴുത്തില്‍ തൊടുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു വികാരവുമുണ്ടാകില്ല. ഒരു സിനിമ പ്രോജക്റ്റ് ചെയ്യുമ്പോള്‍ അതില്‍ 169 ഇനങ്ങള്‍ ഉണ്ട്. എന്നാല്‍ സ്ത്രീയ്ക്ക് ചെയ്യാന്‍ കഴിയുന്നതായി വെറും ഒന്‍പത് ഇനങ്ങള്‍ മാത്രമാണ് ഉള്ളത്. 15 ശതമാനം സ്ത്രീകള്‍ മാത്രമാണ് ഒരു സിനിമയുടെ ക്രൂവില്‍ ഉള്ളത്.” – നിഖിൽ അദ്വാനി പറഞ്ഞു.

കാല്‍നൂറ്റാണ്ടുകാലമായി ബോളിവുഡിലെ സ്ഥിരം സാന്നിധ്യമാണ് നിഖിൽ അദ്വാനി. ബോളിവുഡിലെ ശ്രദ്ധേയ ചിത്രമായ ‘കൽ ഹോ നാ ഹോ’യുടെ സംവിധായകനായാണ് അരങ്ങേറ്റം കുറിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top