സംഘികൾക്ക് കീഴടങ്ങിയെന്ന് പൃഥ്വിരാജിനെതിരെ ആക്ഷേപം; മോഹൻലാലിൻ്റെ ഖേദം ഏറ്റുപിടിച്ച് സംവിധായകൻ

എംപുരാൻ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചും പ്രതിഷേധത്തിന് കാരണമായ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് ഉറപ്പുനൽകിയും മോഹൻലാൽ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഷെയർചെയ്ത് ചിത്രത്തിൻ്റെ സംവിധായകൻ പൃഥ്വിരാജ്. ഇതോടെ പൃഥ്വിക്കെതിരെയും വൻ വിമർശനമാണ് ഉയരുന്നത്. സംഘികൾക്ക് കീഴടങ്ങിയത് കഷ്ടമായി പോയെന്നും, നടത്തിയതെല്ലാം സിനിമയുടെ പ്രമോഷനായുള്ള പബ്ലിസിറ്റി സ്റ്റണ്ടായിരുന്നു എന്നും മറ്റുമാണ് ഇപ്പോഴത്തെ വിമർശനം.
ഉച്ചക്ക് 12 മണിയോടെ മോഹൻലാൽ പോസ്റ്റുചെയ്ത ഖേദം ഒരുമണിക്കൂറിന് ശേഷമാണ് പൃഥ്വിരാജ് ഷെയർചെയ്തത്. നരേന്ദ്രമോദി അടക്കം നേതാക്കൾ പ്രതിക്കൂട്ടിലായിരുന്ന ഗുജറാത്ത് കലാപത്തിന് സമാനമായി ചിത്രീകരിച്ച രംഗങ്ങളാണ് സിനിമയിൽ നിന്ന് എഡിറ്റുചെയ്ത് നീക്കുന്നത്. ആർഎസ്എസുമായി ഉണ്ടാക്കുന്ന ഒത്തുതീർപ്പിൻ്റെ ഭാഗമായുള്ള ഈ നീക്കം സംവിധായകനെന്ന നിലക്ക് പൃഥ്വിരാജിന് വൻ ക്ഷീണമുണ്ടാക്കുന്നതാണ്. നേരിട്ട് പറയാതെ മോഹൻലാലിൻ്റെ പോസ്റ്റ് ഷെയർചെയ്തിട്ടും ഇക്കാര്യത്തിലുള്ള വിമർശനം സംവിധായകനിലേക്ക് തന്നെ എത്തുകയാണ് ഇപ്പോൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here