‘മണിച്ചിത്രത്താഴ്’ കണ്ടത് 50 തവണ; മോഹന്‍ലാലിനെയും ശോഭനയെയും പുകഴ്ത്തി തമിഴ് സംവിധായകന്‍; ഫാസില്‍ ചിത്രം ക്ലാസിക് എന്നും സെല്‍വരാഘവന്‍

ഏതൊരു മലയാളിയും ഒന്നില്‍ കൂടുതല്‍ തവണ കണ്ടിട്ടുള്ള സിനിമയായിരിക്കും ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. ശോഭനയും മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തകര്‍ത്തഭിനയിച്ച ചിത്രത്തെ ക്ലാസിക് എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കാലമിത്രയായിട്ടും മണിച്ചിത്രത്താഴിനോടുള്ള ഇഷ്ടവും പുതുമയും ഇന്നും തുടരുന്നു. ഈ ചിത്രം താന്‍ 50 തവണ കണ്ടെന്നാണ് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ആയിരുന്നു സെല്‍വരാഘവന്റെ പ്രതികരണം. ‘മണിച്ചിത്രത്താഴ്, ഞാന്‍ ഒരു അന്‍പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്. ഫാസില്‍ സാറിന്റെ ക്ലാസിക് സിനിമയാണത്. ശോഭന തകര്‍ത്തു. ചിത്രത്തിലെ അഭിനയത്തിന് ശോഭനയ്ക്ക് ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. രാജ്യത്തിന്റെ അഭിമാനമാണ് മോഹന്‍ലാല്‍ സര്‍,’ എന്നാണ് സെല്‍വരാഘവന്‍ കുറിച്ചത്.

1993ലാണ് മധുമുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ് റിലീസ് ആയത്. പ്രേത ചിത്രമെന്നും സൈക്കോളജിക്കല്‍ ചിത്രമെന്നും സിനിമയ്ക്ക് വിശേഷണങ്ങലുണ്ട്. കെപിഎസി ലളിത, ഇന്നസെന്റ്, തിലകന്‍, നെടുമുടി വേണു, വിനയ പ്രസാദ്, കുതിരവട്ടം പപ്പു, ശ്രീധര്‍ തുടങ്ങിയവര്‍ അണിനിരന്ന ചിത്രം എക്കാലവും മലയാളികളുടെ ഫേവറേറ്റ് ലിസ്റ്റിലാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top