സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി

കൊച്ചി: ‘മേപ്പടിയാൻ’ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനായി. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സിനിമ- രാഷ്‌ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിളള, ഝാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്ണൻ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി രമേശ്, സംവിധായകൻ സത്യൻ അന്തിക്കാട്, നടൻമാരായ മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, മധുപാൽ, ദേവൻ, രഞ്ജി പണിക്കർ, വിവേക് ഗോപൻ, വ്യവസായി എംഎ യൂസഫ് അലി മുതലായവർ വിവാഹത്തിനെത്തി.

2023 മാര്‍ച്ചില്‍ ആയിരുന്നു വിഷ്ണു മോഹന്റെയും അഭിരാമിയുടെയും വിവാഹ നിശ്ചയം. നിലവില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അഭിരാമി. വിവാഹനിശ്ചയിച്ച ശേഷം വധൂവരന്മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരില്‍ കണ്ട് അനുഗ്രഹം തേടിയിരുന്നു.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മിച്ച ചിത്രമാണ് ‘മേപ്പടിയാന്‍’. 69ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നവാഗത സംവിധായകന്റെ ചിത്രത്തിനുള്ള പുരസ്‌കാരം ‘മേപ്പടിയാന്‍’ നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top