മമ്മൂട്ടി മേശയില്‍ തലയിടിച്ച് താഴേക്കു വീണു; ഫൈറ്റ് മാസ്റ്റര്‍ നിലത്തിരുന്ന് കരഞ്ഞു, സെറ്റില്‍ കൂട്ടനിലവിളി; ‘ടര്‍ബോ’ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ നടന്ന അപകടത്തെക്കുറിച്ച് വൈശാഖ്

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് ഒരുക്കിയ ടര്‍ബോ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആഗോള ബോക്‌സോഫീസില്‍ അതിവേഗമാണ് ചിത്രം 50 കോടിയിലേക്ക് എത്തിയത്. ആക്ഷന്‍ ചിത്രമായ ടര്‍ബോയുടെ ക്ലൈമാക്‌സ് ഫൈറ്റ് ചിത്രീകരിക്കുന്നതിനിടെ മമ്മൂട്ടിക്ക് സംഭവിച്ച അപകടത്തെക്കുറിച്ചാണ് സംവിധായകന്‍ വൈശാഖ് ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. മൂവി വേള്‍ഡ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വൈശാഖിന്റെ വെളിപ്പെടുത്തല്‍.

“ഇരുപത് ദിവസത്തോളം സമയമെടുത്താണ് ടര്‍ബോ ക്ലൈമാക്‌സ് ചിത്രീകരിച്ചത്. ക്ലൈമാക്‌സില്‍ മമ്മൂക്ക ഒരാളെ കാലില്‍ പിടിച്ച് വലിക്കുന്ന ഒരു സീന്‍ ഉണ്ട്. പിന്നീട് എഴുന്നേറ്റ് അടുത്തയാളെ കാലുകൊണ്ട് തൊഴിക്കണം. ചവിട്ട് കിട്ടുന്ന ആള്‍ പുറകോട്ട് പോകണം. കിക്ക് ചെയ്യുമ്പോള്‍ അയാളെ നമ്മള്‍ റോപ്പില്‍ പുറകോട്ട് വലിക്കും. അപ്പോള്‍ മമ്മൂക്ക എഴുന്നേറ്റ് പോയി മറ്റേ ആളെ ചവിട്ടും എന്നാല്‍ റോപ്പ് വലിക്കാന്‍ നിശ്ചയിച്ചവരില്‍ അതില്‍ ഒരാളുടെ വലിയുടെ സിങ്ക് മാറിപോയി. മമ്മൂക്ക എഴുന്നേറ്റ് വരും മുമ്പ് തന്നെ തെറിക്കേണ്ടയാള്‍ ഡയറക്ഷന്‍ തെറ്റിവന്ന് അദ്ദേഹത്തെ ഇടിച്ചു. ഇതോടെ മമ്മൂക്ക നിയന്ത്രണം തെറ്റി തെറിച്ച് വീണു. അവിടെയുണ്ടായ ഒരു മേശയില്‍ ഇടിച്ച് അദ്ദേഹം താഴേക്ക് വീണു. മുഴുവന്‍ സെറ്റിലും കൂട്ടനിലവിളി ഉയര്‍ന്നു. ഞാന്‍ ഓടിച്ചെന്ന് അദ്ദേഹത്തെ കസേരയില്‍ ഇരുത്തി. ആ സമയത്ത് എനിക്കെന്റെ കൈ വിറയ്ക്കുന്നത് പോലെ തോന്നി. ഫൈറ്റ് മാസ്റ്റര്‍ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ നിലത്തിരുന്ന് കരയുകയായിരുന്നു. എന്നാല്‍ മമ്മൂക്ക ഇതിനെ സാധാരണമായാണ് എടുത്തത്. എല്ലാവരെയും അദ്ദേഹം ആശ്വസിപ്പിച്ചു. ഇതൊക്കെ സംഭവിക്കുന്നതല്ലെയെന്നാണ് അദ്ദേഹം പറഞ്ഞത്.”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here