പാസ്വേർഡ് പങ്കിടൽ പരിമിതപ്പെടുത്താനൊരുങ്ങി ഹോട്ട്സ്റ്റാറും
നെറ്റ്ഫ്ലിക്സിന് പിന്നാലെ പാസ്വേർഡ് പങ്കിടൽ പരിമിതപ്പെടുത്താനൊരുങ്ങി ഹോട്ട്സ്റ്റാറും. റിപ്പോർട്ടുകൾ പ്രകാരം, പ്രാഥമിക ഘട്ടത്തില്‍ പ്രീമിയം ഉപയോക്താക്കൾക്കിടയിലാണ് പാസ്വേർഡ് പങ്കിടൽ പരിമിതപ്പെടുത്തുന്നത്. നാല് ഉപകരണങ്ങളിൽ മാത്രം അക്കൗണ്ട് ലോഗിൻ ചെയ്യാൻ അനുവദിക്കാനും ഹോട്ട്സ്റ്റാർ പദ്ധതിയിടുന്നുണ്ട്. നിലവില്‍ 10 ഉപകരണങ്ങളിൽ വരെ ഹോട്ട്സ്റ്റാർ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കും. ഈ വർഷാവസാനം പദ്ധതി നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഏകദേശം 5% ഉപയോക്താക്കള്‍ മാത്രമാണ് നിലവില്‍ നാലിൽ കൂടുതൽ ഉപകരണങ്ങളിൽ നിന്ന് ലോഗിൻ ചെയ്തുവരുന്നത്. നിലവില്‍ പ്രീമിയം ഉപയോക്താക്കൾക്കിടയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന നിയന്ത്രണം, ഭാവിയില്‍ ലിമിറ്റഡ് യൂസർ അക്കൗണ്ടുകള്‍ക്കും ബാധകമാകും. രണ്ട് ഉപകരണങ്ങളില്‍ മാത്രം ലോഗിന്‍ സാധ്യമാക്കിക്കൊണ്ടായിരിക്കും നിയന്ത്രണം.
ഏകദേശം 50 ദശലക്ഷത്തോളം ഉപയോക്താക്കളുള്ള ഹോട്ട്സ്റ്റാറാണ് ഇന്ത്യന്‍ വിപണിയിലെ പ്രധാന സ്ട്രീമിംഗ് സർവ്വീസ്. ഡിസ്നിയുടെ പ്രധാന സ്ട്രീമിംഗ് എതിരാളിയായ നെറ്റ്ഫ്ലിക്സ് മെയ് മാസത്തോടെ 100-ലധികം രാജ്യങ്ങളിൽ പാസ്വേർഡ് പങ്കിടല്‍ പരിമിതപ്പെടുത്തിയിരുന്നു. വീടിന് പുറത്തുള്ള ആളുകളുമായി സേവനം പങ്കിടുന്നതിന് അധിക പേയ്മെന്റ് ഈടാക്കിക്കൊണ്ടാണ് നെറ്റ്ഫ്ളിക്സ് നിയന്ത്രണം അവതരിപ്പിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here