പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് മൂന്ന് വർഷം തടവ്

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്. മണക്കാട് ഐരാണിമുട്ടം സ്വദേശി ഷിബു കുമാറിനെയാണ് തിരുവനന്തപുരം പോക്സോ പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയും ഒടുക്കണം.
2022 ഏപ്രിൽ പത്തിനായിരുന്നു സംഭവം നടന്നത്. വീട്ടിനുള്ളിലിരുന്ന് പഠിക്കുകയായിരുന്നു കുട്ടിയെ ഷിബു പുറത്തു നിന്ന് വിളിക്കുകയായിരുന്നു. ശബ്ദം കേട്ട് ജനലിലൂടെ നോക്കിയ കുട്ടിയോട് ഇയാൾ അശ്ലീലച്ചുവയോടെ സംസാരിക്കുകയും മുണ്ട് പൊക്കി കാണിക്കുകയും ചെയ്തു. കുട്ടിയുടെ അമ്മൂമ്മ വഴക്ക് പറഞ്ഞതിനെത്തുടർന്നാണ് ഷിബു അവിടെനിന്ന് പോയത്. മുൻപ് പലതവണയും പ്രതി മദ്യപിച്ചെത്തി പെൺകുട്ടിയോട് മോശമായി സംസാരിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറഞ്ഞിരുന്നു. പിഴത്തുക കുട്ടിക്ക് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രതി പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവ് അനുഭവിക്കണം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here