പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രഖ്യാപനം നടത്തി വെട്ടിലായി മന്ത്രി റിയാസ്; പരാതിയുമായി കോൺഗ്രസ്; വിശദീകരണം ആവശ്യപ്പെട്ട് കളക്ടർ

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനുശേഷം പ്രഖ്യാപനം നടത്തിയതിന് മന്ത്രി മുഹമ്മദ് റിയാസിനോട് വിശദീകരണം ചോദിച്ച് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ. ഇത് സംബന്ധിച്ച് ഇന്ന് തന്നെ മന്ത്രിക്ക് നോട്ടീസ് കൈമാറും.

കോഴിക്കോട് കഴിഞ്ഞദിവസം സംഘടിപ്പിച്ച കായിക ലോകം ഒന്നിക്കുന്നു എന്ന പരിപാടിയിലാണ് മന്ത്രി വിവാദ പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തീരുമാനിച്ചു എന്നാണ് മന്ത്രി പ്രസംഗിച്ചത്. മന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ഈ പരാതി പരിഗണിച്ചാണ് കളക്ടർ മന്ത്രിയോട് വിശദീകരണം ആവശ്യപ്പെടാൻ തീരുമാനിച്ചത്.

മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം പ്രസംഗം ചിത്രീകരിച്ചയാളെ വേദിയുടെ പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയതും വിവാദമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച വീഡിയോഗ്രാഫറെയാണ് വേദിക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ഇതിൻറെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ മറ്റൊരു പരാതി കൂടി നൽകാനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ്. പരിപാടികളിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ് കമ്മിഷൻ വീഡിയോഗ്രാഫർമാരെയടക്കം നിയോഗിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top