പങ്കാളിയുടെ വിവാഹേതര ബന്ധം തെളിയിക്കണം; ആ ആളേയും മൂന്നാം കക്ഷിയാക്കാം; വിവാഹമോചന കേസില്‍ നിര്‍ണായക ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

വിവാഹേതര ബന്ധത്തിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെട്ടുളള ഹര്‍ജികളെ മുഴുവന്‍ സ്വാധീനിക്കുന്ന സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. പങ്കാളിയുടെ പേരില്‍ വിവാഹേതര ബന്ധം ആരോപിച്ചാല്‍ മാത്രം പോരാ, അത് തെളിയിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇതിനായി ഹര്‍ജിക്കാരന് പങ്കാളിയുടെ വിവാഹേതര ബന്ധമുണ്ടെന്ന് പറയുന്ന മൂന്നാമത്തെ ആളേയും കക്ഷിചേര്‍ക്കാം.
മൂന്നമത്തെ വ്യക്തിയുടെ സ്വകാര്യത ലംഘിക്കുമെന്ന വാദം നിലനില്‍ക്കുന്നതല്ല. ആരോപണം നിഷേധിക്കാനോ സ്ഥിരീകരിക്കാനോ അവസരം ലഭിക്കുകയാണ്. ഇതിലൂടെ അനാവശ്യ ആരോപണങ്ങള്‍ തടയാമെന്നും ജസ്റ്റിസുമാരായ ജി.ആര്‍.സ്വാമിനാഥന്‍, ആര്‍.പൂര്‍ണിമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യുവാവ് വിവാഹമോചനം നേടിയ കേസിലെ അപ്പീല്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ.
ഭര്‍ത്താവ് തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ദാമ്പത്യ ബന്ധം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭര്‍ത്താവ് ആരോപണം ഉന്നയിച്ചയാളെ കക്ഷി ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി നേരത്തെ കുടുംബകോടതി അനുവദിച്ച വിവാഹമോചനം റദ്ദാക്കുകയും ചെയ്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here