ദീപാവലിയിൽ പുതിയ ഇന്ത്യ-ചൈന സൗഹൃദ തുടക്കം; അതിര്‍ത്തിയിലും ആഘോഷം

നിയന്ത്രണരേഖയിലെ ഇന്ത്യ-ചൈന സേനാ പിന്മാറ്റം ഇന്നലെ പൂർത്തിയായതായി ഇന്ത്യയിലെ ചൈനീസ് അംബാസിഡറും ഇന്ത്യൻ കരസേനയും. ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേനയും അറിയിച്ചിരുന്നു. ഈ രണ്ട് മേഖലകളിൽ മാത്രമായിരിക്കും നേരത്തെയുള്ള ധാരണ പ്രകാരം ഇന്നു മുതൽ പട്രോളിങ് നടപടികൾ ആരംഭിക്കുക. മേഖലയിൽ കമാൻഡർ തല ചർച്ചകൾ തുടരും. നടപടി ഇരു രാജ്യങ്ങൾക്കും ഇടയിൽ ഇടയിൽ പുതിയ വികസന അവസരങ്ങൾ തുറക്കുമെന്ന് ചൈനീസ് അംബാസിഡർ ഷു ഫെയ്ഹോംഗ് പ്രതീക്ഷ പങ്കുവച്ചു.


ദീപാവലി ദിനമായ ഇന്ന് ചൈനീസ് സേനയുമായി മധുര പലഹാരങ്ങൾ ഇന്ത്യൻ കരസേന കൈമാറി. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി പട്രോളിങ് നടത്തുന്ന സൈനികരുടെ എണ്ണം ഇരുരാജ്യങ്ങളും പരസ്പരം കൈമാറും.സൈനിക പിന്മാറ്റം ഉണ്ടായെങ്കിലും മേഖലയിൽ ഇരു രാജ്യങ്ങളുടെയും നിരീക്ഷണം തുടരും. മേഖലയിലെ സൈനിക ക്യാമ്പുകളും പൊളിച്ചു നീക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.അതേസമയം സേനാപിന്മാറ്റം ഇരു രാജ്യങ്ങൾക്കും ഇടയിലെ സാമ്പത്തിക വ്യാപാര മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കും എന്നാണ് പ്രതീക്ഷകൾ.


വിപുലമായ നയതന്ത്ര, സൈനിക ചർച്ചകൾക്ക് ശേഷം ഈ മാസം ആദ്യമാണ് അതിർത്തിയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായത്. കഴിഞ്ഞ ആഴ്ചയാണ് ഇന്ത്യ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2020 ഏപ്രിലിന്‌ മുൻപുള്ള സ്ഥിതി നിലർത്തിയായിരിക്കും പട്രോളിങ് പുനഃരാരംഭിക്കുന്നത്. 2020 ജൂണിൽ നടന്ന ഗാൽവാൻ എറ്റുമുട്ടലിനെ തുടർന്നാണ്‌ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഇന്ത്യയും ചൈനയും നിയന്ത്രണ രേഖയിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top