നീറ്റ് പരീക്ഷ നിരോധിക്കും; പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും; പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ

ചെന്നൈ: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവി നല്‍കും, നീറ്റ് പരീക്ഷ റദ്ദാക്കും തുടങ്ങിയവയാണ് പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍. ഇതിനോടനുബന്ധിച്ച് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയും പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കനിമൊഴി എംപി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

സംസ്ഥാന മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഗവര്‍ണര്‍ നിയമനം, പാര്‍ലമെന്റിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം, കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷ തമിഴില്‍, തുടങ്ങിയവയാണ് മറ്റ് പ്രധാന അവകാശവാദങ്ങള്‍. ഇന്ത്യ മുന്നണി വിജയിച്ചാല്‍ പെട്രോള്‍ വില 75 രൂപയായി കുറയ്ക്കുമെന്നും യുസിസി, സിഎഎ നിയമങ്ങള്‍ നടപ്പാക്കില്ലെന്നും ഉറപ്പ് നല്‍കുന്നുണ്ട്.

21 സീറ്റിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതില്‍ 11 പുതുമുഖങ്ങള്‍ ഉണ്ട്. കനിമൊഴി, ടി.ആര്‍.ബാലു, എ.രാജ, ദയാനിധി മാരന്‍ എന്നീ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top