ഡിഎംകെയെ ലക്ഷ്യമാക്കി കേന്ദ്രം വീണ്ടും; ഡിഎംകെ എംപി കതിര്‍ ആനന്ദിന്റെ വീട്ടില്‍ ഇഡി റെയ്ഡ്
ഡിഎംകെ എംപി കതിര്‍ ആനന്ദിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. സ്റ്റാലിന്‍ മന്ത്രിസഭയിലെ രണ്ടാമനായ ദുരൈ മുരുകന്റെ മകനാണ് ആനന്ദ്. ദുരൈ മുരുകന്റെ വെല്ലൂരെ കുടുംബവീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.
കതിര്‍ ആനന്ദുമായി ബന്ധപ്പെട്ട പൂഞ്ചോല ശ്രീനിവാസന്‍ നടേശന്‍റെ സുഹൃത്തിന്റെ ഗോഡൌണില്‍ നിന്നും 11 കോടി 48 ലക്ഷം പിടിച്ചിരുന്നു. ആദായനികുതി വകുപ്പ് ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയിരുന്നു. കതിര്‍ ആനന്ദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ കൊണ്ടുവന്ന പണം ആണിതെന്ന വിശദീകരണമാണ് ശ്രീനിവാസന്‍ പറഞ്ഞത്.
പക്ഷെ പിന്നീട് ഈ കേസില്‍ നടപടികള്‍ വന്നില്ല. വീണ്ടും കേന്ദ്രസര്‍ക്കാര്‍ ഡിഎംകെയ്ക്ക് എതിരെ നീങ്ങുകയാണ് എന്നാണ് റെയ്ഡ് നല്‍കുന്ന സൂചന.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here