അഭയാർഥികൾ അക്രമികളല്ല; കടലിൽ മുങ്ങിമരിക്കാൻ വിടരരുത്; യൂറോപ്പിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ഫ്രാൻസിസ് മാർപാപ്പ

മാഴ്സെ: യൂറോപ്പിന്റെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് ഫ്രാൻസിസ് മാർപാപ്പ രംഗത്ത്. അഭയാർഥികളെ മാനുഷികമായി പരിഗണിക്കണം. അഭയം തേടിയെത്തുന്നവര്‍ക്ക് യൂറോപ്പിന്റെ തീരങ്ങൾ തുറന്നുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയോടും മറ്റു യൂറോപ്യൻ നേതാക്കളോടുമാണ് പോപ്പിന്റെ അഭ്യര്‍ത്ഥന. യൂറോപ്പ് കുടിയേറ്റ അടിയന്തരാവസ്ഥ നേരിടുന്നുവെന്ന പ്രചാരണത്തിനു പകരം അഭയാർഥികളെ മാനുഷികമായി പരിഗണിക്കുകയാണു വേണ്ടത്-അദ്ദേഹം പറഞ്ഞു.
ഫ്രഞ്ച് പ്രസിഡന്റിനു പുറമേ യൂറോപ്യൻ യൂണിയൻ വൈസ് പ്രസിഡന്റ് മാർഗരിറ്റിസ് ഷിൻസ്, യൂറോപ്യൻ സെൻട്രൽ ബാങ്ക് പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡെ എന്നിവരടക്കമുള്ള വേദിയിലാണു മാർപാപ്പ കുടിയേറ്റവിരുദ്ധ നിലപാടുകളെ വിമർശിച്ചത്. ‘അഭയാർഥികൾ അക്രമികളല്ല, അവർ ജീവിതം തേടി വരുന്നവരാണ്. അവരെ കടലിൽ മുങ്ങിമരിക്കാൻ വിടരരുത്. നിയമവിധേയമായ കുടിയേറ്റത്തിന് അവസരമൊരുക്കുകയാണു വേണ്ടത്.’–മാർപാപ്പ പറഞ്ഞു.
.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here