രോഗിയാക്കാതിരിക്കാന്‍ പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കാം

ഒരു ദിവസത്തേക്ക് നമുക്ക് ആവശ്യമായ ഊർജ്ജം ശരീരത്തിലെത്തുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. ഇത് ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾക്ക് കാരണമാകും. പ്രാതൽ ഒഴിവാക്കി ഉച്ചഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിലടങ്ങിയിരിക്കുന്ന കൊഴുപ്പ്.
ശരീരത്തിൽ അടിയാന്‍ കാരണമാകും. ഇത് ക്രമേണ കൊളസ്‌ട്രോളിലേക്കും രക്ത സമ്മര്‍ദ്ദത്തിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് നമ്മുടെ മാനസിക നിലയെ സാരമായി തന്നെ ബാധിക്കുമെന്നാണ് കണ്ടെത്തലുകൾ. വിശന്നിരിക്കുന്നത് മനസ്സിനെ ഡിപ്രെഷൻ മൂഡിലെത്തിക്കും. പ്രാതൽ പൂർണ്ണമായും ഒഴിവാക്കി ഉച്ചഭക്ഷണം വലിച്ചുവാരി കഴിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകും. യഥാർത്ഥത്തിൽ ഒരു ദിവസത്തെ മുഴുവൻ ആഹാരത്തിന്റെ 50-60 ശതമാനവും രാവിലെയാണ് കഴിക്കേണ്ടത്.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരെ വളരെ വേഗം ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 2 പ്രമേഹമാണ് ഇതിൽ പ്രധാനം. പ്രാതൽ ഒഴിവാക്കുന്നത് പലപ്പോഴും അമിത ദാഹത്തിനു കാരണമായേക്കും. ആവശ്യമായ വെള്ളം കുടിക്കാൻ സാധിക്കാതെ വന്നാൽ മൈഗ്രേൻ വരാനുള്ള സാധ്യതയുണ്ട്. ചുരുക്കത്തിൽ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പാടില്ലാത്ത ഒന്നാണ് പ്രാതൽ. അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രഭാതഭക്ഷണം ശീലമാക്കിയാൽ ആരോഗ്യ സംരക്ഷണത്തിൽ നിങ്ങൾ ഒരു പടി മുന്നിലാണെന്ന് മനസ്സിലാക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top