ആശുപത്രി പരിസരത്ത് രണ്ടു രോഗികളെ ബലാത്സംഗം ചെയ്ത് ഡോക്ടർ; പോലീസ് തിരഞ്ഞെത്തിയപ്പോൾ അടിയേറ്റ് ഐസിയുവിൽ!

ഒഡീഷ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളേജില്‍ രണ്ട് രോഗികളെ ബലാത്സംഗം ചെയ്തതായി ഡോക്ടർക്കെതിരെ കേസ്. ഹോസ്പിറ്റലിലെ റസിഡൻ്റ് ഡോക്ടർക്കെതിരെ രണ്ട് സ്ത്രീകൾ നൽകിയ പരാതിയിൽ കേസെടുത്തതായി മംഗളബാഗ് പോലീസ് സ്ഥിരീകരിച്ചു. എക്കോകാർഡിയോഗ്രാം പരിശോധനയ്ക്കായി ഞായറാഴ്ച ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തിൽ എത്തിയപ്പോൾ ഇവരെ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം ഗുരുതരമായി പരുക്കേറ്റ നിലയിൽ ഡോക്ടർ ഇപ്പോൾ ഇതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സ്ത്രീകളുടെ ബന്ധുക്കൾ മർദ്ദിച്ചുവെന്നാണ് പരാതി. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. രണ്ട് സംഭവങ്ങളിലും ആശുപത്രി അധികൃതർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇരകളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ തുടർ നടപടികളിലേക്ക് കടക്കുമെന്ന് കട്ടക്ക് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) അനിൽ മിശ്ര പ്രതികരിച്ചു. ഡോക്ടറെ മർദ്ദിച്ചതായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top