‘ഈ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം’; ബംഗാളിലെ മമത സര്‍ക്കാരിനെതിരെ കൊല്‍ക്കത്ത ഹൈക്കോടതി
ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ പിജി ഡോക്ടര്‍ ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ വിമര്‍ശനം തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി. നേരത്തെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസന്വേഷണം സിബിഐക്ക് കൈമാറിയിരുന്നു. പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയം എന്ന വിലയിരുത്തല്‍ ഹൈക്കോടതി നടത്തിയിരിക്കുന്നത്.
ആര്‍.ജി.കാര്‍ മെഡിക്കല്‍ കോളേജ് പ്രതിഷേധത്തിന്റെ പേരില്‍ ഒരു സംഘം അടിച്ചുതകര്‍ത്തിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സമ്പൂര്‍ണ്ണ പരാജയമാണ് അവിടെ ഉണ്ടായിരിക്കുന്നത്. ഇത്രയും വലിയ ഒരു കൊലപാതകം നടന്ന സ്ഥലത്ത് സുരക്ഷക്ക് ഒരു പോലീസുകാരന്‍ പോലും ഉണ്ടായിരുന്നില്ല. ഈ സാഹചര്യങ്ങളില്‍ എങ്ങനെയാണ് ഡോക്ടര്‍മാര്‍ നിര്‍ഭയമായി ജോലി ചെയ്യുക. സ്വന്തം ആള്‍ക്കാരെ പോലും സംരക്ഷിക്കാന്‍ കഴിയാത്തവരായി സര്‍ക്കാര്‍ മാറിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പ്രതിഷേധക്കാരടെ വേഷത്തില്‍ 40പേര്‍ ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രി ആശുപത്രിയില്‍ എത്തി അക്രമം നടത്തുകയായിരുന്നുവെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞതായി പോലീസും വ്യക്തമാക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here