യുവഡോക്ടർ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡി. കോളജിലെ ഡോ.അഭിരാമിയുടെ മൃതദേഹം ഫ്ളാറ്റിൽ; അമിത ഡോസ് അനസ്തേഷ്യ പ്രയോഗിച്ചതായി സൂചന
March 26, 2024 9:30 PM

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണനാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിയാണ്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചതാണ് മരണകാരണമെന്ന് നിഗമനം.
ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here