വനിത ഹൗസ് സര്‍ജനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവത്തിലും ആരോപണ വിധേയന്‍

ചെറായി ബീച്ചിലെ റിസോർട്ടില്‍ നടന്ന പരിപാടിക്കിടെയാണ് വനിതാ ഹൗസ് സര്‍ജനോട് തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പോളി ടി ജോസഫ് അപമര്യാദയായി പെരുമാറിയത്. ഹൗസ് സര്‍ജന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കിയതോടെയാണ് നടപടി എടുത്തിരിക്കുന്നത്.

ആഭ്യന്തര അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് സസ്‌പെന്‍ഡ് ചെയ്ത് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. പഠനയാത്രയുടെ ഭാഗമായാണ് റിസോര്‍ട്ടില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ഇതിനിടയിലാണ് മുതിര്‍ന്ന ഡോക്ടറുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായത്.

നേരത്തെ രോഗിയുടെ വയറ്റില്‍ ശസ്ത്രക്രിയക്കിടെ കത്രിക മറന്നുവച്ച സംഭവത്തിലും ഡോ. പോളി ടി ജോസഫിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top