ബിസ്കറ്റ് രാജാവ് രാജൻ പിള്ളയുടെ ഡോക്യൂ സീരീസ്; പല മുഖംമൂടികളും അഴിയുമെന്ന് സഞ്ജീവ് ശിവൻ

ഒരുപാട് മുഖം മൂടികൾ അഴിക്കുമെന്ന് അവകാശപ്പെട്ട് ബിസ്കറ്റ് രാജാവ് രാജൻപിള്ളയുടെ ഡോക്യു സീരിസുമായി സംവിധായകാൻ സഞ്ജീവ് ശിവൻ. കൊല്ലത്തു നിന്നെത്തി രാജ്യം കണ്ട ഏറ്റവും വലിയ വ്യവസായിയായി മാറിയ രാജൻ പിള്ളയുടെ ജീവിതം ഭാര്യ നീന പിള്ള പറയുന്ന തരത്തിലാണ് ഒരുങ്ങുന്നത്.

കുടുംബത്തിലും സൗഹൃദ വൃത്തങ്ങളിലും തുടങ്ങി അധികാരകേന്ദ്രങ്ങളിൽ വരെയുള്ളവർ പിന്നിൽ നിന്ന് കുത്തിയതിന്റെ കഥകൾ ഇതിലൂടെ പുറത്തു വരുമെന്ന് സഞ്ജീവ് ശിവൻ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. നീന പിള്ള എന്ന സ്ത്രീയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കഥകൂടിയാകുമിത്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ അറസ്റ്റിലായ രാജൻ പിള്ള തീഹാർ ജയിലിൽ വച്ചാണ് മരിക്കുന്നത്.

പ്രിത്വിരാജ് നേരത്തെ രാജൻ പിള്ളയുടെ ജീവിതം സിനിമയാകുമെന്ന് നടൻ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും മുന്നോട്ട് നീങ്ങിയില്ല. ഇതിനിടയാണ് നീന പിള്ളയുടെ തന്നെ കാഴ്ചപ്പാടിലൂടെ ഡോക്യൂ സീരീസ് അവതരിപ്പിക്കാൻ സഞ്ജീവ് ശിവൻ തയാറെടുക്കുന്നത്. വൈകാതെ ചിത്രീകരണം തുടങ്ങും. രാജൻ പിള്ളയെ പിന്നിൽ നിന്ന് കുത്തിയവരെ തുറന്നുകാട്ടുന്ന ഡോക്യുമെന്ററി ആയിരിക്കുമിതെന്ന് സജീവ് ശിവൻ പറഞ്ഞു.

Logo
X
Top