ഇടതുമുന്നണിയിൽ ബിജെപിയും സഖ്യകക്ഷിയാണോ? ജെഡിഎസിനെ പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കുണ്ടോ? – വി ഡി സതീശൻ
തിരുവനന്തപുരം: ബിജെപിയുമായി ഒത്തുകളിക്കുകയാണ് ഇടതു സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസ് ഇടത് മുന്നണിയിൽ തുടരുന്നത് ഇതിനു തെളിവാണ്. ജനതാദളിന് പുറത്താക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രിക്കുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചു.
ഏത് സാഹചര്യത്തിലാണ് എന്‍ഡിഎയും ജെഡിഎസും മന്ത്രിസഭയിൽ തുടരുന്നത്. എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതായി ജെഡിഎസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടും പിണറായി വിജയന്റെ മന്ത്രിസഭയില്‍ ജെഡിഎസിന്റെ പ്രതിനിധി ഇപ്പോഴും മന്ത്രിയായി തുടരുകയാണ്. ബിജെപി വിരുദ്ധതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയോ എല്‍ഡിഎഫോ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാത്തത് വിചിത്രമാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ‘ഇന്ത്യ’ സഖ്യത്തിൽ പാര്‍ട്ടി പ്രതിനിധി വേണ്ടെന്ന് സിപിഎം തീരുമാനിച്ചതും കേരള ഘടകത്തിന്റെ തീരുമാനത്തിന് വഴങ്ങിയാണ്. ലാവലിൻ , മാസപ്പടി, ബാങ്ക് കൊള്ള തുടങ്ങിയ അഴിമതികളിൽ കേന്ദ്ര സർക്കാരുമായി നടന്ന ഒത്തുതീര്‍പ്പാണ് ഇതിനു കാരണമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here