നായ്പ്പകയുടെ വിചിത്രകഥ മധ്യപ്രദേശിൽ നിന്ന്; കാറിടിച്ച നായ അര്‍ധരാത്രി തേടിയെത്തി പകരംവീട്ടിയെന്ന് കാറുടമ

മധ്യപ്രദേശ് സാഗറിലെ തിരുപ്പതിപുരം കോളനിയിലെ താമസക്കാരനായ പ്രഹ്ലാദ് സിങ് ഘോഷാണ് വിചിത്രമായ ഒരു പ്രതികാരത്തിൻ്റെ കഥയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീട്ടുകാർ ഉച്ചക്ക് ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ കാർ ഒരു നായയുടെ ശരീരത്തിൽ തട്ടി. പരിക്കൊന്നും ഉണ്ടായില്ലെങ്കിലും പേടിച്ചുപോയ നായ കുറേദൂരം കാറിന് പിന്നാലെ കുരച്ചോടി. പിന്നീട് കാണാതായി. അവര്‍ സംഭവം മറന്നു.

പുലർച്ചെ ഒരു മണിയോടെ വീട്ടിൽ തിരിച്ചെത്തി കാർ വീടിന് പുറത്ത് പാർക്ക് ചെയ്തു. തൊട്ടുപിന്നാലെ നായ വാഹനത്തിന് സമീപമെത്തി. കാറിനു മുകളില്‍ കാലുകൾ കൊണ്ട് ആവർത്തിച്ച് ചുരണ്ടി പാടുകള്‍ ഉണ്ടാക്കി. രാവിലെ കാറിൽ പോറലുകൾ കണ്ടു. ആദ്യം അയൽപക്കത്തെ കുട്ടികളെ സംശയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ നായയുടെ പ്രതികാരം ദൃശ്യമായി. ഒപ്പം മറ്റൊരു നായയെയും കാണാം. തന്നോടുള്ള പ്രതികാരത്തിനായി ഇതും ഒപ്പം ചേർന്നതാണ് എന്നാണ് പ്രഹ്ളാദിൻ്റെ ഭാഷ്യം.

നായ ഘോഷിയെയോ കുടുംബത്തെയോ ഉപദ്രവിച്ചിട്ടില്ല. പക്ഷെ കാറിൻ്റെ അറ്റകുറ്റപ്പണികൾക്ക് 15,000 രൂപയോളം ചെലവായി. ആനപ്പക, പാമ്പുപക എന്നിങ്ങനെ പലതരം പ്രതികാരത്തിൻ്റെ കഥകൾ കാലാകാലങ്ങളായി പലരും പറയാറുണ്ട്. എന്നാൽ ഏതെങ്കിലും സംഭവഭങ്ങൾ അങ്ങനെ പക ഓർത്തുവച്ച് പ്രതികാരം ചെയ്യാനുള്ള ശേഷി അവയ്ക്കില്ല എന്നതാണ് ശാസ്ത്രീയവശം. മനുഷ്യനോട് ഏറ്റവും അടുത്തു പെരുമാറുന്ന പട്ടികൾ ഇങ്ങനെ പകവീട്ടാൻ തുടങ്ങിയാൽ പലരും പാടുപെടുമെന്ന് ഉറപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top