ട്രംപിന് വീണ്ടും പ്രസിഡൻ്റാകാൻ കഴിയില്ല; ഭരണഘടനാ ലംഘനം നടത്തുമെന്ന് പ്രഖ്യാപനം; ആ പരിപ്പ് വേവാൻ സാധ്യതയില്ലെന്ന് വിദഗ്ധർ

എന്നും വിവാദ പ്രസ്താവനകളുടെ തോഴനാണ് ഒരിടവേളക്ക് ശേഷം അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തെത്തിയ ഡൊണാൾഡ് ട്രംപ്. തൻ്റെ രണ്ടാം വരവിലും അതിന് മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പുതിയ അവകാശവാദം. അമേരിക്കൻ ഭരണഘടനയ്ക്ക് വിരുദ്ധമായി മൂന്നാം തവണയും താൻ അധികാരത്തിൽ എത്തുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ജനപ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹ റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധികളോട് നടത്തിയ പ്രസംഗത്തിലാണ് ട്രംപിൻ്റെ അവകാശവാദം.

Also Read: പ്രസിഡൻ്റ് പദത്തില്‍ വനിത വേണ്ട!! ഈ അമേരിക്കന്‍ അയിത്തത്തിന് പിന്നില്‍… സാഹചര്യങ്ങളും കണക്കുകളും

അമേരിക്കൻ ഭരണഘടന പ്രകാരം ഒരാൾക്ക് രണ്ടിൽ കൂടുതൽ തവണ രാജ്യത്തിൻ്റെ പ്രസിഡൻ്റാവാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് നിയുക്ത പ്രസിഡൻ്റിൻ്റെ പ്രസ്താവന. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് നടത്തിയ പരാമർശം ട്രംപിൻ്റെ അനുയായികൾ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ താൻ ഭരണഘടന ലംഘിക്കുമെന്ന വീണ്ടും പ്രഥമ പൗരൻ ആകാൻ പോകുന്ന വ്യക്തിയുടെ അവകാശവാദത്തിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

Also Read: ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ

അമേരിക്കൻ ഭരണഘടനയുടെ 22-ാം ഭേദഗതി പ്രകാരം ഏതെങ്കിലും പ്രസിഡൻ്റിനെ മൂന്നാം ടേമിലേക്ക് മത്സരിക്കുന്നതിൽ നിന്ന് തടയുന്നത് ഉറപ്പാക്കുന്നതാണ്. ട്രംപിന് വീണ്ടും മത്സരിക്കണമെങ്കിൽ ഈ ഭേദഗതി റദ്ദ് ചെയ്യേണ്ടി വരും. അത് സാധ്യമാവണമെകിൽ നിയമനിർമാണ സഭയായ യുഎസ് കോൺഗ്രസിൽ നിന്നും സംസ്ഥാന നിയമസഭകളിൽ നിന്നും വലിയ പിന്തുണ ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തിൽ ട്രംപിന് അതിന് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള അദ്ദേഹത്തിൻ്റെ അവസാന അവസരമായിരിക്കും ഇതെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്.

Also Read: മെലാനിയ ട്രംപിൻ്റെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടതിനെതിരെ വ്യാപക പ്രതിഷേധം; പിന്നില്‍ റഷ്യൻ ബന്ധമുള്ള ചാനല്‍

ജനപ്രതിനിധി സഭയിൽ നിലവിൽ 435 അംഗങ്ങളാണുള്ളത്. അതിൽ 290 പേർ ഭേദഗതി റദ്ദാക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്യണം. അതുപോലെ 100 അംഗങ്ങളുള്ള സെനറ്റിൽ 67 പേർ പിന്തുണയ്ക്കണം. 50 സംസ്ഥാനങ്ങളിൽ 38 എണ്ണത്തിൻ്റെ സമ്മതവും ഭേദഗതി അസാധുവാക്കാൻ ആവശ്യമാണ്. നിലവില്‍ ഈ മൂന്ന് കടമ്പകളും മറികടക്കാൻ ഡൊണാൾഡ് ട്രംപിന് കഴിയില്ലെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.

Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്

1951ലാണ് ഒരാൾക്ക് പരമാവധി രണ്ട് തവണ മാത്രമേ പ്രസിഡൻ്റാകാൻ കഴിയൂ എന്ന വ്യവസ്ഥ ഭരണഷ്ടനയിൽ കൂട്ടിച്ചേർത്തത്. അമേരിക്കൻ മുൻ പ്രസിഡൻ്റ് ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് നാല് തവണ പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇത്തരം ഒരു ഭേദഗതി നടപ്പാക്കാൻ തീരുമാനിച്ചത്. 1945ൽ തൻ്റെ നാലാം ടേമിൽ റൂസ്‌വെൽറ്റ് അധികാരത്തിലിരിക്കെ മരിക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഭേദഗതി നടപ്പാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top