ബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരത്തിന് പണം നല്‍കിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷ വിധിച്ചില്ല
വിവാഹേതര ബന്ധം മറച്ചുവയ്ക്കാന്‍ പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സിന് പണം നല്‍കിയെന്ന കേസില്‍ ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനെന്ന് കോടതി. ന്യൂയോര്‍ക്ക് ജ്യൂറിയുടെ വിധിയാണ് ന്യൂയോര്‍ക്ക് കോടതി ശരിവച്ചത്. പക്ഷെ കോടതി ശിക്ഷ വിധിച്ചിട്ടില്ല.
ബന്ധം മറച്ചുവെക്കാന്‍ 2016ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കി. ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നാണ് കേസ്.
വിധി പ്രസ്താവം നടത്തിയെങ്കിലും ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ ട്രംപിനെതിരെയുള്ള ശിക്ഷ വിധിക്കുന്നത് ഒഴിവാക്കി. ജനുവരി 20ന് ആണ് യുഎസ് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുന്നത്. ശിക്ഷ വിധിക്കാത്തതിനാല്‍ ട്രംപിന് ജയില്‍വാസമോ പിഴയോ നേരിടേണ്ടി വരില്ല. നിയുക്ത പ്രസിഡന്റായതിനാല്‍ നിയമം അനുവദിക്കുന്ന പ്രത്യേക പരിരക്ഷയാണ് രക്ഷയായത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here