യുഎസില്‍ ട്രംപ് അധികാരത്തിലേക്ക് ; സ്വിങ് സ്റ്റേറ്റുകളിൽ നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് നിര്‍ണായക മുന്നേറ്റം. ട്രംപ് അധികാരത്തിലേക്ക് നീങ്ങുകയാണ് എന്ന സൂചനയാണ് യുഎസില്‍ നിന്നും വരുന്നത്. യുഎസിന്റെ 47-ാമത് പ്രസിഡന്റിനായുള്ള തിരഞ്ഞെടുപ്പ് ആണ് നടക്കുന്നത്. ഇത് രണ്ടാമത് തവണയാണ് യുഎസ് പ്രസിഡന്റ് പദവിയിലേക്ക് ട്രംപ് നടന്നുനീങ്ങുന്നത്.
രണ്ട് നിർണായക സ്വിംഗ് സംസ്ഥാനങ്ങളായ നോർത്ത് കരോലിനയിലും ജോർജിയയിലും വിജയിച്ചതോടെ ട്രംപിന് 270 ഇലക്ടറൽ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. കാലിഫോർണിയ, ന്യൂയോർക്ക്, ഇല്ലിനോയിസ് എന്നിവിടങ്ങളില്‍ അദ്ദേഹം വിജയിച്ചിരുന്നു. പെൻസിൽവാനിയ, അരിസോണ, മിഷിഗൺ, നെവാഡ, വിസ്കോൺസിൻ എന്നിവയാണ് മറ്റ് നിർണായക സ്വിംഗ് സംസ്ഥാനങ്ങൾ.
Also Read: കമലയുടെ തിരിച്ചുവരവ് !! അമേരിക്കയിൽ ഇഞ്ചോടിഞ്ച് പോരാട്ടം
വിജയം ഉറപ്പിക്കാന്‍ 270 ഇലക്ടറൽ വോട്ടുകള്‍ മതി. ഈ ഘട്ടത്തില്‍ തന്നെയാണ് ട്രംപിന്റെ മുന്നേറ്റം ശ്രദ്ധേയമാകുന്നത്. വിർജീനിയയും ഹവായിയും കമലയ്ക്ക് ഒപ്പമാണ് നിന്നത്. 82 ദശലക്ഷത്തിലധികം അമേരിക്കക്കാരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here