ഹമാസ് അനുകൂലികള്‍ എത്രയും പെട്ടെന്ന് യുഎസ് വിടണം; വിസകള്‍ വേഗത്തില്‍ റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

ഹമാസ് അനുകൂല വിദ്യാര്‍ത്ഥികളുടെ വിസകള്‍ എത്രയും പെട്ടെന്ന് റദ്ദാക്കാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്ത യുഎസ് പൗരന്മാര്‍ അല്ലാത്ത വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും പുറത്താക്കാനാണ് ട്രംപിന്റെ തീരുമാനം. “അമേരിക്കയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് എതിരായ ഭീഷണികളിലും അക്രമങ്ങളിലും പങ്കാളികളായവര്‍ ഉടന്‍ വിചാരണ നേരിടേണ്ടി വരും. ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാ വിദേശികളെയും ഞങ്ങള്‍ കണ്ടെത്തും. അവരെ നാടുകടത്തും.” – ട്രംപ് പറഞ്ഞു.

ഫെബ്രുവരി 4ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎസ് സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ നടപടി. അതേസമയം പൗരന്മാരല്ലാത്തവരെ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

2024 ഏപ്രിൽ-മെയ് മാസങ്ങളിൽ, യുഎസ് സർവകലാശാലകളില്‍ ഗാസ യുദ്ധത്തെച്ചൊല്ലിയുള്ള വിദ്യാർത്ഥി പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ക്ക് പോലീസ് സഹായം തേടേണ്ടി വരുകയും ചെയ്തിരുന്നു. നടപടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 3,51,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയില്‍ ഉള്ളത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top