ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ

അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഡൊണാൾഡ് ട്രംപ് ഒരിടവേളക്ക് ശേഷം തിരിച്ചെത്തിയതോടെ ആശങ്കയിലായി ഇന്ത്യൻ സമൂഹവും. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും അമേരിക്കയിലേക്കുള്ള കുടിയേറ്റങ്ങളുടെ ശക്തനായ വിമർശകനായിരുന്നു ട്രംപ്. ഈ തിരഞ്ഞെടുപ്പിലും കുടിയേറ്റമായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന പ്രചരണ ആയുധങ്ങളിലൊന്ന്. നിയമവിരുദ്ധ കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടായിരുന്നു ട്രംപിന്‍റെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന് എന്നത് ഒഴിവാക്കാനാവാത്ത വസ്തുതയാണ്.

Also Read: മെലാനിയ ട്രംപിൻ്റെ നഗ്നചിത്രങ്ങൾ പുറത്തുവിട്ടതിനെതിരെ വ്യാപക പ്രതിഷേധം; പിന്നില്‍ റഷ്യൻ ബന്ധമുള്ള ചാനല്‍

മുന്‍പ് പ്രസിഡന്‍റായിരുന്ന കാലത്ത് വിദേശ തൊഴിലാളികള്‍ക്കുള്ള വിസാ ചട്ടം കടുപ്പിക്കാനും നിയന്ത്രണങ്ങളേര്‍പ്പെടുത്താനും ട്രംപ് ശ്രമം നടത്തിയിരുന്നു. യുഎസിനും മെക്സിക്കോയ്ക്കും ഇടയില്‍ മതില്‍ കെട്ടി കുടിയേറ്റം തടയുമെന്ന കഴിഞ്ഞ തവണത്തെ വാഗ്ദാനം ഇത്തവണയും ഉറപ്പാക്കുമെന്ന് ട്രംപ് പ്രചരണത്തിനിടയിൽ വ്യക്തമാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതൊക്കെയാണ് അമേരിക്കയിലുള്ളതും അവിടേക്ക് പോകാൻ ആഗ്രഹിക്കുന്നതുമായി ഇന്ത്യൻ ടെക്കികളെ ഉൾപ്പെടെ ആശങ്കയിലാക്കുന്നത്.

Also Read: പ്രസിഡൻ്റ് പദത്തില്‍ വനിത വേണ്ട!! ഈ അമേരിക്കന്‍ അയിത്തത്തിന് പിന്നില്‍… സാഹചര്യങ്ങളും കണക്കുകളും

രണ്ടാം വരവിൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ഐസിഇ) മുൻ മേധാവി ടോം ഹോമനെ ട്രംപ് തൻ്റെ ഉപദേശകനായി നിയമിച്ചിരിക്കുകയാണ്. അമേരിക്ക കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നാടുകടത്തൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വ്യക്തിയാണ് ഹോമൻ. രാജ്യത്തിൻ്റെ തെക്കൻ, വടക്കൻ അതിർത്തികളുടെയും സമുദ്ര, വ്യോമയാന സുരക്ഷയുടെയും മേൽനോട്ടമാണ് ഇദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്.

Also Read: ട്രംപിൻ്റെ രണ്ടാം വരവിൽ തുടര്‍ച്ചയായി കൂപ്പുകുത്തി സ്വർണം; കേരളത്തിലും വിലകുറയുന്നു; കാരണം ഇതാണ്


സമീപ വർഷങ്ങളിൽ അനധികൃത ക്രോസിംഗുകൾ വഴി യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽപേരും ഇത്തരം മാർഗം വഴി അമേരിക്കയിൽ എത്താൻ ശ്രമിക്കുന്നത്. ഇതിനായി പലരും മെക്സിക്കോയും കാനഡയും വഴിയുള്ള അപകടകരമായ യാത്രയാണ് തിരഞ്ഞെടുക്കുന്നത്. മനുഷ്യ കള്ളക്കടത്ത് ശൃംഖലകൾക്ക് 70,000 ഡോളർ വരെ നൽകിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരത്തിൽ രാജ്യത്ത് എത്തിയവർക്ക് തിരിച്ചടിയാണ് ട്രംപിൻ്റെ സ്ഥാനാരോഹണം.

Also Read: യുഎസില്‍ ട്രംപ് അധികാരത്തിലേക്ക് ; സ്വിങ് സ്റ്റേറ്റുകളിൽ നടത്തിയത് അപ്രതീക്ഷിത മുന്നേറ്റം


സ്റ്റീഫൻ മില്ലറെ പോളിസി ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയി വീണ്ടും നിയമിക്കാനുള്ള ട്രംപിൻ്റെ തീരുമാനം ആയിരക്കണക്കിന് അമേരിക്കൻ വിസ ലഭിച്ച ഇന്ത്യക്കാരെ ബാധിച്ചേക്കുമെന്നും വിലയിരുത്തലുകളുണ്ട്. അതായത് നിയമപരമായ കുടിയേറ്റം നടത്തിയവർക്കും മില്ലറിൻ്റെ വരവ് തിരിച്ചടിയാവും എന്നർത്ഥം. ആദ്യ ടേമിൽ ട്രംപിൻ്റെ ഇമിഗ്രേഷൻ അജണ്ടയുടെ പിന്നിലെ ശില്പിയായിരുന്ന മില്ലർ. നിയമപരമായ കുടിയേറ്റത്തിൻ്റെയും ശക്തനായ വിമർശകനാണ് ഇദ്ദേഹം. ആദ്യ ടേമിൽ തൊഴിൽ വിസയിൽ അമേരിക്കയിലേക്ക് എത്തുന്നവർക്ക് ശക്തമായ നിയന്ത്രണം മില്ലർ ഏർപ്പെടുത്തിയിരുന്നു. സമാനമായ നയം ആവർത്തിക്കുമോ എന്നതാണ് ഈ വിസകളെ ആശ്രയിക്കുന്ന ഇന്ത്യൻ പ്രൊഫഷണലുകളെ ആശങ്കപ്പെടുത്തുന്നത്.

Also Read:തിരഞ്ഞെടുപ്പ് രാത്രിയില്‍ മാറിയ ജോ ബൈഡന്‍; ഇപ്പോള്‍ യുഎസ് പ്രസിഡൻ്റിൻ്റെ മാനസികാവസ്ഥ…

ട്രംപിൻ്റെ രണ്ടാം ഭരണത്തിന് കീഴിലുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ ഭാവി വെല്ലുവിളി നിറഞ്ഞതായിരിക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഹോമൻ, മില്ലർ എന്നിവരെപ്പോലുള്ള ട്രംപിൻ്റെ ഉപദേഷ്ടാക്കൾ അവരുടെ ഇമിഗ്രേഷൻ നയം നടപ്പാക്കിയാൽ അത് ഏറ്റവു കൂടുതൽ ബാധിക്കുന്നത് ഇന്ത്യക്കാരെ ആയിരിക്കും. അതിനാൽ രാജ്യത്ത് അഭയം തേടിയെത്തിയവരും താൽക്കാലിക തൊഴിൽ വിസയിലുള്ളവരും കടുത്ത അനിശ്ചിതത്വമാവും അഭിമുഖീകരിക്കാൻ പോകുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top