ട്രംപിന്റെ ഹോട്ടലിന് മുന്പില് ട്രക്ക് പൊട്ടിത്തെറിച്ചു; ഒരാൾ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ലാസ് വെഗാസിലെ ഹോട്ടലിനു പുറത്ത് ട്രക്ക് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു.
ഹോട്ടൽ കവാടത്തിൽ പാർക്ക് ചെയ്തിരുന്ന ടെസ്ല സൈബർ ട്രക്കാണ് പൊട്ടിത്തെറിച്ചത്. കൊളറാഡോയിൽ വാടകയ്ക്കെടുത്ത ട്രക്ക് ആണ് ലാസ് വെഗാസിൽ എത്തിച്ചത്. ഹോട്ടലിൽ താമസക്കാരെയും ജീവനക്കാരെയും പൂർണമായും ഒഴിപ്പിച്ചു. ട്രക്കിനുള്ളിൽ സ്ഫോടക വസ്തു കണ്ടെത്തിയെന്ന് ഇലോൺ മസ്ക് പറഞ്ഞു.
ന്യൂ ഓർലിയൻസിൽ പുതുവത്സര ആഘോഷത്തിനിടെ ട്രക്ക് ഇടിച്ചുകയറ്റി 15 പേര് മരിച്ചിരുന്നു. ഈ സംഭവവുമായി ഹോട്ടലിലെ സ്ഫോടനത്തിന് ബന്ധമുണ്ടോയെന്ന് പരിശോധിക്കുകയാണ് യുഎസ് അധികൃതര്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here