അമ്പടാ ട്രംപേ… താലിബാൻ നേതാവിനെ ഫോട്ടോ കാട്ടി പേടിപ്പിച്ചു; ആദ്യം കമല ചിരിച്ചു, ഇപ്പോൾ

താലിബാൻ നേതാവിനെ ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തിയ ട്രംപിനെ ആഘോഷമാക്കി ട്രോളൻമാർ. അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ടെലിവിഷന്‍ സംവാദത്തിൽ റിപ്പബ്ളിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദത്തിൽ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. താലിബാനെതിരെ ഏറ്റവും ദുർബലമായ ഇടപെടൽ നടത്തിയ പ്രസിഡൻ്റാണ് ഡൊണാൾഡ് ട്രംപ് എന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കമലാ ഹാരിസിൻ്റെ ആരോപണത്തിന് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ ചിരിപ്പൂരം തീർത്ത് ആഘോഷിക്കുന്നത്.


2021ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിന് മുമ്പ് താലിബാനുമായുള്ള ചർച്ചയെക്കുറിച്ച് ട്രംപ് വിശദീകരിച്ചതാണ് ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. മുതിർന്ന താലിബാൻ കമാൻഡറും അഫ്ഗാനിസ്ഥാൻ്റെ ആദ്യ ഉപപ്രധാനമന്ത്രിയുമായ അബ്ദുൾ ഗനി ബരാദറിനെ അദ്ദേഹത്തിൻ്റെ വീടിൻ്റെ ചിത്രം അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തി എന്നാണ് മുൻ അമേരിക്കൻ പ്രസിഡൻ്റ് അവകാശപ്പെട്ടത്. ഇത് എതിരാളിയായ കമലാ ഹാരിസിലും ചിരിയുണർത്തി. പിന്നീട് ആ ചിരി സോഷ്യൽ മീഡിയകളിലേക്കും പടരുകയായിരുന്നു.


അമേരിക്കൻ സൈനികരെ വെടിവച്ചു കൊല്ലാൻ പോകുന്നതിന് തൊട്ടുമുമ്പ് താൻ അബ്ദുൾ ഗനി ബരാദറിനെ വിളിച്ചു. നിങ്ങൾ സൈനികരെ കൊലപ്പെടുത്തിയാൽ അതിൻ്റെ ഭവിഷത്ത് വലുതാണ് എന്ന് പറഞ്ഞു. ബരാദറിൻ്റെ വീടിൻ്റെ ചിത്രവും അദ്ദേഹത്തിന് അയച്ചുകൊടുത്തു. ‘നിങ്ങൾ എന്തിനാണ് എൻ്റെ വീടിൻ്റെ ചിത്രം എനിക്ക് അയച്ചുതരുന്നത്?’ എന്ന് അബ്ദുൾ തന്നോട് ചോദിച്ചു. അത് എന്തിനാണ് എന്ന് നിങ്ങൾ മനസിലാക്കണം എന്ന് മറുപടിയും നൽകി. പിന്നീടുള്ള 18 മാസം അവർ ആരെയും കൊലപ്പെടുത്തിയിട്ടില്ല എന്നാണ് ട്രംപ് ടെലിവിഷൻ സംവാദത്തിൽ പറഞ്ഞത്.


സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top