ഡോളറിനെ തൊട്ടുകളിച്ചാൽ വിവരമറിയുമെന്ന് ട്രംപ്; ഭീഷണി ഇന്ത്യക്കും റഷ്യക്കും; പിണക്കിയാൽ…
ബ്രിക്സ് രാജ്യങ്ങൾക്ക് താക്കീതുമായി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഡോളറിന് ബദലായി പുതിയ കറൻസി ഉയർത്തിക്കൊണ്ടു വരാനുള്ള നീക്കമാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഒക്ടോബറിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും വിഷയം ചർച്ചയായിരുന്നു. ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നത് സംബന്ധിച്ചാണ് യോഗത്തിൽ തീരുമാനം എടുത്തിരുന്നത്. ഈ യോഗം ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ പ്രസ്താവന. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, മറ്റ് രാജ്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ബഹുരാഷ്ട്ര സഖ്യമാണ് ബ്രിക്‌സ്.
ബ്രിക്സ് രാജ്യങ്ങൾ അമേരിക്കൻ ഡോളറിനെ ഒഴിവാക്കുന്നത് കണ്ട് തനിക്ക് വെറുതെയിരിക്കാൻ ആവില്ലെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. പുതിയ ബ്രിക്സ് കറൻസിയുണ്ടാക്കാനോ അത് വിനിമയം ചെയ്യാനോ അനുവദിക്കില്ലെന്നാണ് ഭീഷണി. അവർ ഡോളർ തന്നെ ഉപയോഗിക്കേണ്ടി വരും. അന്താരാഷ്ട്ര വ്യാപാരത്തിൽ ഡോളറിന് പകരം മറ്റൊരു കറൻസി കൊണ്ടുവരാൻ കഴിയില്ല. അങ്ങനെ ശ്രമിക്കുന്നവരുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
Also Read: ട്രംപിൻ്റെ തിരിച്ചുവരവിൽ ഇന്ത്യക്കാരുടെ പണിപാളി? ടെക്കികൾ ഉൾപ്പെടെ ഭീഷണിയിൽ
അതേസമയം അടുത്തിടെ ഈജിപ്ത്, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളെ ചേർത്ത് ബ്രിക്സ് വിപുലീകരിച്ചിരുന്നു. അതിന് ശേഷം റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിലാണ് അന്താരാഷ്ട്ര വ്യാപാര രംഗത്ത് ഡോളറിന് പകരം ബദൽ മാർഗം കൊണ്ടുവരാൻ സഖ്യം ആലോചിച്ചത്. ഡോളർ ഇതര ഇടപാടുകൾ വർധിപ്പിക്കുന്നതിനെക്കുറിച്ചും പ്രാദേശിക കറൻസികൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും വിശദമായി യോഗത്തിൽ ചർച്ച ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here