പന്ത്രണ്ടാം ക്ലാസുകാരന്റെ തോല്‍വി ആഘോഷിച്ച് സിനിമാലോകം; ഓപ്പണ്‍ഹൈമറിനേയും ബാര്‍ബിയേയും പിന്തള്ളി ട്വൽത് ഫെയിൽ

ജീവിതത്തില്‍ തോറ്റെന്ന് തോന്നുമ്പോള്‍ കാണാന്‍ പറ്റിയ സിനിമയാണ് ട്വൽത് ഫെയിൽ. പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റ മനോജ്‌, ഐഎഎസ് തലപ്പത്തേക്ക് എത്തുന്നതാണ് കഥ. തോല്‍വിയെ കഠിനാധ്വാനം കൊണ്ട് ജയിച്ച യഥാര്‍ത്ഥ ജീവിതകഥ. പൂജ്യത്തില്‍ നിന്നും തുടങ്ങി വീണ്ടും പൂജ്യത്തിലേക്ക് എത്തിചേരുമ്പോള്‍ ‘റീസ്റ്റാര്‍ട്ട്’ എന്ന് പറയാന്‍ പ്രചോദിപ്പിക്കുന്ന സിനിമ.

സിവില്‍ സര്‍വീസില്‍ മാത്രമല്ല ഐഎംഡിബിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള മികച്ച 250 ഇന്ത്യൻ സിനിമകളിൽ ഒന്നാം സ്ഥാനവും മനോജ്‌ കുമാര്‍ ശര്‍മ്മ ഇതിനോടകം നേടിക്കഴിഞ്ഞു. ഐഎംഡിബിയുടെ പട്ടികയില്‍ ഏറ്റവും ഉയർന്ന റേറ്റിംഗ് നേടിയ ഇന്ത്യൻ സിനിമയാണ് ഇപ്പോള്‍ ട്വൽത് ഫെയിൽ. 10ൽ 9.2 ആണ് റേറ്റിംഗ്. സ്പൈഡർമാൻ:എക്രോസ് ദ സ്പൈഡർ-വേഴ്‌സ്, ഓപ്പണ്‍ഹൈമര്‍, ഗാർഡിയൻസ് ഓഫ് ദി ഗാലക്സി, കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ, ജോൺ വിക്ക്: ചാപ്റ്റർ 4, ബാർബി എന്നീ ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററുകളെ തള്ളിക്കൊണ്ടുള്ള ചിത്രത്തിന്‍റെ നേട്ടം അത്ര ചില്ലറയല്ല.

2023 ഒക്ടോബറില്‍ പുറത്തിറങ്ങിയ സിനിമ ബോക്സ്‌ഫീസില്‍ 67 കോടി കളക്ഷനോടെ അപ്രതീക്ഷിത വിജയം നേടി. ചിത്രം ഓടിടിയില്‍ റിലീസ് ചെയ്തതോടെ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അത്രത്തോളം ആഴത്തിലാണ് ഒന്നുമില്ലായ്മയില്‍ നിന്നും ഐപിഎസ് ഉദ്യോഗസ്ഥനിലേക്കുള്ള മനോജ്‌ കുമാര്‍ ശര്‍മ്മയുടെ നേട്ടം സംവിധായകന്‍ വിധു വിനോദ് ചോപ്ര പ്രേക്ഷകരിലേക്ക് എത്തിച്ചത്.

മനോജ്‌ കുമാര്‍ ശര്‍മ്മയെ അവതരിപ്പിച്ച വിക്രാന്ത് മാസിക്കിരിക്കട്ടെ ഒരു കുതിരപ്പവന്‍! ഇത്രമേല്‍ കഥാപാത്രത്തെ ജീവിച്ച് കാണിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top